തളങ്കര പള്ളിക്കുളത്തില്‍ യുവാവ് മുങ്ങിമരിച്ചു; സഹോദരനെ രക്ഷപ്പെടുത്തി, അപകടത്തിൽപെട്ടത് സിയാറത്തിനെത്തിയവർ

കാസര്‍കോട്: തളങ്കരയിലെ പള്ളിക്കുളത്തില്‍ രണ്ടു പേര്‍ അപകടത്തില്‍പ്പെട്ടു. ഒരാള്‍ മരിച്ചു. ഒരാളെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. സിയാറത്തിനു എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. ബംഗ്‌ളൂരു നോര്‍ത്തിലെ മുജാഹിദിന്റെ മകന്‍ ഫൈസാന്‍ (22) ആണ് മരിച്ചത്. കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ ആള്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ രക്ഷിക്കാനിറങ്ങിയ ആളാണ് മരിച്ചതെന്നാണ് സൂചന. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. 

ഇയാളുടെ സഹോദരന്‍ സക്ലീനി(20)നെ രക്ഷപ്പെടുത്തി മാലിക്ദിനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുളത്തില്‍ കുളിക്കുന്നതിനിടയില്‍ സക്ലീന്‍ ആണ് ആദ്യം അപകടത്തില്‍പ്പെട്ടത്. ഇതു കണ്ട് സഹോദരനായ ഫൈസാന്‍ രക്ഷപ്പെടുത്താനായി ചാടുകയായിരുന്നു. മുങ്ങിത്താണ ഫൈസാനെയും സഹോദരനെയും നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് പുറത്തെടുത്ത് മാലിക്ദീനാര്‍ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേക്കും ഫൈസാന്‍ മരണപ്പെട്ടിരുന്നു. ഷക്കീലയാണ് മരണപ്പെട്ട ഫൈസാന്റെ മാതാവ്. മറ്റു സഹോദരങ്ങള്‍: റിയാന്‍, സല്‍മാന്‍, അഫ്നാം. ഫൈസാനും സഹോദരനും അടങ്ങുന്ന 11 അംഗ സംഘം ചൊവ്വാഴ്ച വൈകുന്നേരമാണ് മാലിക്ദീനാര്‍ പള്ളിയില്‍ സിയാറത്തിന് എത്തിയത്.
Previous Post Next Post
Kasaragod Today
Kasaragod Today