ആന്ധ്രപ്രദേശിൽ നിന്ന് കാറുകളിൽ കേരളത്തിലേക്ക് കടത്തുകയായിരുന്ന 123 കിലോ കഞ്ചാവുമായി 3 കാസർകോട് സ്വദേശികൾ അറസ്റ്റിൽ

കാസർകോട്: ആന്ധ്രപ്രദേശിൽ നിന്ന് കാറുകളിൽ കേരളത്തിലേക്ക് കടത്തുകയായിരുന്ന 123 കിലോ കഞ്ചാവുമായി മൂന്നു ദേലമ്പാടി സ്വദേശികൾ അറസ്റ്റിൽ
വ്യാഴാഴ്ച വൈകീട്ട് മൂടു ബിദ്രയിലെ കന്താവരയിൽ മംഗ്ളൂരു സിറ്റി ക്രൈംബ്രാഞ്ച് നടത്തിയ വാഹന പരിശോധനയിലാണ് 42 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവ് പിടികൂടിയത്.
കാസർകോട് ദേലമ്പാടി അഡൂർ ഉർ ഡൂരിലെ എം കെ മസൂദ്(45) ദേലമ്പാടി ചന്ദമൂലയിലെ മുഹമ്മദ് ആഷിഖ് (24) ദേലമ്പാടിയിലെ സുബൈർ (30) എന്നിവരാണ് അറസ്റ്റിലായത്. കാറുകളും അഞ്ച് മൊബൈൽ ഫോണുകളും സംഘത്തിൽ നിന്ന് പിടികൂടി. അന്വേഷണത്തിൻ്റെ ഭാഗമായി മംഗ്ളൂരു ക്രൈംബ്രാഞ്ച് സംഘം ദേലമ്പാടിയിലെത്തി പ്രതികളുടെ വീടുകളിൽ റെയ്ഡ് നടത്തി
Previous Post Next Post
Kasaragod Today
Kasaragod Today