മത്സ്യത്തൊഴിലാളി ദുരൂഹസാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: കുമ്പള സുനാമി കോളനിയില്‍ മത്സ്യതൊഴിലാളിയെ ദുരൂഹസാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അബ്ദുള്ള (55)യാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ അടുക്കളയുടെ കഴുക്കോലില്‍ ആണ് മൃതദേഹം തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. കൈഞരമ്പ് മുറിച്ച നിലയിലാണ്. തൂങ്ങിയ കയറിലും നിലത്തും രക്തപ്പാടുകള്‍ കാണപ്പെട്ടു. വിവരമറിഞ്ഞ് കുമ്പള പൊലീസ് സ്ഥലത്തെത്തി വീടിനു കാവല്‍ ഏര്‍പ്പെടുത്തി.
ഭാര്യ: സുഹറ. മക്കള്‍: ആഷിഫ്, മുബഷീര്‍, നജീബ. മരുമക്കള്‍: സെയ്ദ, ഹൈദരലി. സഹോദരങ്ങള്‍: അബൂബക്കര്‍, യാക്കൂബ്, ഷക്കീല്‍, ഹസീന.
Previous Post Next Post
Kasaragod Today
Kasaragod Today