കാസര്‍കോട്: കോട്ടിക്കുളത്ത് യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. റെയില്‍വേ സ്‌റ്റേഷനിലെ ഒന്നാംപ്ലാറ്റ് ഫോമിന്റെ തെക്കുവശത്തെ ട്രാക്കിലാണ് 40 വയസ് പ്രായം വരുന്ന ആളുടെ മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടമെന്നാണ് വിവരം. സ്റ്റേഷന്‍ മാസ്റ്റര്‍ കെപി ഹരിഹരന്‍ നമ്പൂതിരിയുടെ വിവരത്തെ തുടര്‍ന്ന് ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.കാസർഗോഡ് റിസോർട്ടുകൾ
കോട്ടിക്കുളത്ത് അജ്ഞാത യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
mynews
0