എംആര്‍എ ബേക്കറിയില്‍ സാമ്ബത്തിക തട്ടിപ്പ്:കാസർകോട് സ്വദേശി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റില്‍

തലശേരി: എംആർഎ ബേക്കറിയില്‍ 45 ലക്ഷം രൂപയുടെ സാമ്ബത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ സ്ഥാപനത്തിലെ രണ്ട് മാനേജർമാർ അറസ്റ്റില്‍.

കാഷ്യറായ യുവതി ഉള്‍പ്പടെ മൂന്ന് പേർക്കെതിരേയാണ് സംഭവത്തില്‍ തലശേരി പോലീസ് കേസെടുത്തിട്ടുള്ളത്. നാരങ്ങാപ്പുറം എംആർഎ റസ്റ്റോറന്‍റ്, ബേക്കറി ആൻഡ് കഫേയിലാണ് തട്ടിപ്പ് നടന്നത്.

റസ്റ്ററന്‍റ് മാനേജർ കാസർഗോഡ് ജില്ലയിലെ ഉപ്പള സീ പേള്‍ അപ്പാർട്ടുമെന്‍റില്‍ താമസിക്കുന്ന മംഗല്‍പാടി സ്വദേശി മല്ലങ്കൈ വീട്ടില്‍ ബണ്ടസാലെ അബ്ദുള്‍ റഹ്മാൻ (44), ബേക്കറി മാനേജർ മാഹി ഐ.കെ. കുമാരൻ മാസ്റ്റർ റോഡ് ആനവാതുക്കല്‍ ക്ഷേത്രത്തിന് സമീപം സിമിനാൻ മയലക്കര വളപ്പില്‍ മുഹമ്മദ് അൻഷാദ് (29) എന്നിവരാണ് അറസ്റ്റിലായത്. സ്ഥാപനത്തിലെ കാഷ്യർ കരിയാട് സൗത്ത് എരോത്ത് വീട്ടില്‍ എം.പി. ഷിബിന (39) എന്നിവർക്കെതിരേയാണ് കേസ്.

2022 മുതല്‍ 2025 വരെയുള്ള കാലയളവില്‍ 45 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. അക്കൗണ്ട് ഓഡിറ്റിംഗിലാണ് തട്ടിപ്പ് പുറത്തായത്. പലതിനും വൗച്ചർ വയ്ക്കാതെ കണക്കില്‍ കൃത്രിമം കാണിക്കു കയായിരുന്നു. സ്ഥാപനത്തിന്‍റെ അധികൃതർ നല്കിയ പരാതിയിലാണ് തലശേരി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. പ്രതികളെ സ്ഥാപനത്തിലെത്തിച്ച്‌ പോലീസ് തെളിവെടുത്തു.
أحدث أقدم
Kasaragod Today
Kasaragod Today