നാലാം മൈലില്‍ വീട് കുത്തിത്തുറന്ന് 15 പവന്‍ സ്വര്‍ണവും അര ലക്ഷം രൂപയും കവര്‍ന്നു

കാസര്‍കോട്: ചെങ്കള, നാലാം മൈലില്‍ വീട് കുത്തിത്തുറന്ന് 15 പവന്‍ സ്വര്‍ണ്ണവും അര ലക്ഷം രൂപയും കവര്‍ന്നു. കെ.എ. സത്താറിന്റെ റൗസാത്ത് മന്‍സിലിലാണ് ബുധനാഴ്ച കവര്‍ച്ച നടന്നത്. സത്താറും കുടുംബവും വീടുപൂട്ടി ചൂരിയിലുള്ള സഹോദരന്റെ വീട്ടില്‍ പോയതായിരുന്നു. വൈകുന്നേരം തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. മുന്‍ഭാഗത്തെ വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ അലമാരകള്‍ കുത്തിത്തുറന്നാണ് സ്വര്‍ണ്ണവും പണവും കൈക്കലാക്കിയത്. സംഭവത്തില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
أحدث أقدم
Kasaragod Today
Kasaragod Today