കാസർകോട് കാറില്‍ മയക്ക് മരുന്ന് കടത്തുന്നതിനിടെ രക്ഷപ്പെട്ട ഡോക്ടര്‍ അറസ്റ്റില്‍
ദന്ത ഡോക്ടര്‍ കരിവെള്ളൂര്‍ സ്വദേശി മുഹമ്മദ് സുനീര്‍,
ചട്ടഞ്ചാല്‍ നിസാമുദീന്‍ നഗര്‍ കുറക്കുന്ന് മൊട്ടയിലെ ബി.എം. അഹമ്മദ് കബീര്‍
എന്നിവരാണ് അറസ്റ്റിലായത്
ചട്ടഞ്ചാലില്‍ കാറില്‍ കടത്തുകയായിരുന്നു മയക്ക് മരുന്നുമായി ഡോക്ടര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. ചട്ടഞ്ചാല്‍ നിസാമുദീന്‍ നഗര്‍ കുറക്കുന്ന് മൊട്ടയിലെ ബി.എം. അഹമ്മദ് കബീര്‍ , രാത്രി തന്നെ അറസ്റ്റിലായിരുന്നുവെങ്കിലും കൂടെയുണ്ടായിരുന്ന കാസര്‍കോട്ടെ ദന്ത ഡോക്ടര്‍ കരിവെള്ളൂര്‍ സ്വദേശി മുഹമ്മദ് സുനീര്‍ ഇന്നലെ വൈകീട്ടാണ് അറസ്റ്റിലായത്.സ്വിഫ്റ്റ് കാറില്‍ കടത്തുകയായിരുന്ന 3.28. എം ഡി എം എ യും ,10.65 ഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തു.ബേക്കല്‍ ഡിവൈഎസ്പിയുടെ ഡാന്‍സാഫ് സ്‌ക്വാഡും മേല്പറമ്പ് പോലീസും കൂടിയാണ് മയക്കുമരുന്ന് പിടികൂടിയത്. നിര്‍ത്താതെ പോയ കാറിനെ പിന്തുടര്‍ന്ന് പിടിക്കുകയായിരുന്നു. മേല്‍പ്പറമ്പ ഇന്‍സ്‌പെക്ടര്‍ എ. എന്‍. സുരേഷ് കുമാര്‍, ബേക്കല്‍ സബ് ഡിവിഷന്‍ ഡാന്‍സാഫ് ടീം അംഗങ്ങളായ സീനിയര്‍ സിവില്‍ ഓഫീസര്‍ സുഭാഷ്, സജീ സുഭാഷ് ചന്ദ്രന്‍, ഡ്രൈവര്‍ സിവില്‍ ഓഫീസര്‍ സജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. രക്ഷപ്പെട്ട പ്രതിക്കായുള്ള അന്വേഷണത്തിനിടയില്‍ നാലാം മൈല്‍ വെച്ച് ഉണ്ടായ അപകടത്തില്‍ ഇതേ സ്‌ക്വാഡിലെ ഉദ്യോഗസ്ഥന്‍ കെ.കെ. സജീഷ് കഴിഞ്ഞദിവസം മരണപ്പെട്ടിരുന്നു .