ഇസ്ലാം മതത്തിലേക്ക് മാറാനുള്ള യുവതിയുടെ ആഗ്രഹത്തിന്​ തടസ്സം നിൽക്കരുത്​ ഹൈകോടതി


ചെ​ന്നൈ: ഇ​സ്​​ലാം മ​തം സ്വീ​ക​രി​ക്കാ​നു​ള്ള  27കാ​രി​യാ​യ ഹി​ന്ദു ദ​ന്ത ഡോ​ക്​​ട​റു​ടെ ആ​ഗ്ര​ഹ​ത്തി​ന്​ ത​ട​സ്സം നി​ൽ​ക്ക​രു​തെ​ന്ന്​  മ​ദ്രാ​സ്​ ഹൈ​കോ​ട​തി. പ്രാ​യ​പൂ​ർ​ത്തി​യാ​യ ഒ​രാ​ൾ​ക്ക്​ ഏ​തൊ​രു മ​ത​വി​ശ്വാ​സ​വും തി​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള മൗ​ലി​കാ​വ​കാ​ശ​മു​ണ്ടെ​ന്നും ജ​സ്​​റ്റി​സു​മാ​രാ​യ എം. ​സ​ത്യ​നാ​രാ​യ​ണ​ൻ, ബി. ​പു​ക​ഴേ​ന്തി എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ൻ ബെ​ഞ്ച്​  ഒാ​ർ​മി​പ്പി​ച്ചു.


ബി.​ഡി.​എ​സ്​ കോ​ഴ്​​സ്​ പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം ഇ​സ്​​ലാം മ​തം സ്വീ​ക​രി​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി ​മ​ധു​ര സ്വ​ദേ​ശി​നി​യാ​യ യു​വ​തി ത​മി​ഴ്​​നാ​ട്​ തൗ​ഹി​ദ്​ ജ​മാ​അ​ത്ത്​ ഭാ​ര​വാ​ഹി​ക​ളെ സ​മീ​പി​ച്ചു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ര​ക്ഷി​താ​ക്ക​ളും ബ​ന്ധു​ക്ക​ളും പെ​ൺ​കു​ട്ടി​യെ വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ക്കി. പി​ന്നീ​ട്​ ഇ​വി​ടെ​നി​ന്ന്​ ര​ക്ഷ​പ്പെ​ട്ട യു​വ​തി ജം​ഇ​യ്യ​തു​ൽ അ​ഹ്​​ലി​ൽ ഖു​ർ​ആ​ൻ​വാ​ൽ ഹ​ദീ​സ്​ സൊ​സൈ​റ്റി​യി​ൽ അ​ഭ​യം തേ​ടി. മ​തം മാ​റാ​നു​ള്ള തീ​രു​മാ​നം കാ​ര​ണം ത​​െൻറ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ണെ​ന്നും ര​ക്ഷി​ക്ക​ണ​മെ​ന്നും യു​വ​തി സൊ​ൈ​സ​റ്റി ഭാ​ര​വാ​ഹി​ക​ളെ അ​റി​യി​ച്ചു.

അ​തി​നി​ടെ വീ​ട്ടു​കാ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. എ​ന്നാ​ൽ,  പൊ​ലീ​സ്​ യു​വ​തി​യു​ടെ സ​മ്മ​ത​മി​ല്ലാ​തെ അ​ഭ​യ​കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി. തു​ട​ർ​ന്ന്​ മ​ദ്രാ​സ്​ ഹൈ​കോ​ട​തി​യി​ൽ ഹേ​ബി​യ​സ്​ കോ​ർ​പ​സ്​ ഹ​ര​ജി സ​മ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന്മേ​ലാ​ണ്​ കോ​ട​തി യു​വ​തി​യെ വി​ട്ട​യ​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്.
Previous Post Next Post
Kasaragod Today
Kasaragod Today