അഭിപ്രായ സ്വാതന്ത്ര്യമില്ല; പ്രളയ കാലത്തെ ഹീറോയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജിവച്ചു

 തന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് ഔദ്യോഗിക പദവി വിലങ്ങുതടിയാവുന്നതിനാലാണ് രാജിയെന്ന് മാധ്യമങ്ങളോട്  അദ്ദേഹം വ്യെക്തമാക്കി . താന്‍ സേവനത്തില്‍ നിന്ന് വിരമിക്കാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം ഈ മാസം 21ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കത്തു നല്‍കിയിട്ടുണ്ട്. എന്നാല്‍, രാജി സ്വീകരിച്ചോ എന്ന കാര്യം വ്യക്തമല്ല.  ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം കേരളത്തിലുണ്ടായ മഹാപ്രളയകാലത്ത് ആരെന്ന് വെളിപ്പെടുത്താതെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട് ഹീറോയായ മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജിവച്ചു. തന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് ഔദ്യോഗിക പദവി വിലങ്ങുതടിയാവുന്നതിനാലാണ് രാജിയെന്ന് അദ്ദേഹം ദി ന്യൂസ് മിനിറ്റിനോട് വ്യക്തമാക്കി. താന്‍ സേവനത്തില്‍ നിന്ന് വിരമിക്കാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം ഈ മാസം 21ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കത്തു നല്‍കിയിട്ടുണ്ട്. എന്നാല്‍, രാജി സ്വീകരിച്ചോ എന്ന കാര്യം വ്യക്തമല്ല. 2018 സപ്തംബറില്‍ കേരളം പ്രളയത്തിന്റെ പിടിയിലമര്‍ന്ന സമയത്ത് കേന്ദ്ര ഭരണ പ്രദേശമായ ദാദ്ര നഗര്‍ ഹവേലിയില്‍ ജില്ലാ കലക്ടറയായിരുന്നു അദ്ദേഹം. അതിനിടയിലാണ് കേരളത്തിലെത്തി ആരുമറിയാതെ പ്രളയ ദുരിതാശ്വാസപ്രവര്‍ത്തനത്തിലേര്‍പ്പെട്ടത്. 2012 എജിഎംയുടി കേഡര്‍ ഐഎഎസ് ഓഫിസറായ അദ്ദേഹം നിലവില്‍ ദാദ്ര നഗര്‍ ഹവേലിയിലെ നഗര വികസന കാര്‍ഷിക വകുപ്പില്‍ ഊര്‍ജ സെക്രട്ടറിയാണ്.
Previous Post Next Post
Kasaragod Today
Kasaragod Today

Artic