നേതാക്കളുടെ അന്യായ അറസ്റ്റിൽ പ്രധിഷേധിച്ച് കണ്ണൂരില്‍ പോപുലര്‍ ഫ്രണ്ട് പ്രകടനം
 കൊലപാതം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ കട്ട റഊഫ് കൊല്ലപ്പെട്ട കേസിലാണ് പോപുലര്‍ ഫ്രണ്ട് കണ്ണൂര്‍ ഡിവിഷന്‍ നേതാക്കളായ സി ഫൈസല്‍, ജാസിര്‍ എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തത്  കണ്ണൂര്‍: കണ്ണൂര്‍ സിറ്റിയിലുണ്ടായ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പേരില്‍ കണ്ണൂര്‍ ഡിവിഷന്‍ ഭാരവാഹികളെ അറസ്റ്റ് ചെയ്ത പോലിസ് നടപടിക്കെതിരേ പ്രതിഷേധം. കൊലപാതം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ കട്ട റഊഫ് കൊല്ലപ്പെട്ട കേസിലാണ് പോപുലര്‍ ഫ്രണ്ട് കണ്ണൂര്‍ ഡിവിഷന്‍ നേതാക്കളായ സി ഫൈസല്‍, ജാസിര്‍ എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തില്‍ സംഘടനയ്ക്കു പങ്കില്ലെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയതാണെന്നും കേസന്വേഷണമെന്ന വ്യാജേന നേതാക്കളെ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്ത പോലിസ് നടപടി രാഷ്ട്രീയ പക പോക്കലിന്റെ ഭാഗമാണെന്നും പോപുലര്‍ ഫ്രണ്ട് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സി എം നസീര്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. കണ്ണൂര്‍ ഡിവൈഎസ്പി മുന്‍ വിധിയോടെയാണ് പെരുമാറുന്നത്. കൊന്നവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പിടിക്കുക എന്നതിലേക്ക് പോലിസ് തരംതാഴരുത്. പോലിസ് നടപടി രാഷ്ട്രീയ പക പോക്കലിന്റെ ഭാഗമാണ്. നിരപരാധികളെ വേട്ടയാടുന്ന നടപടി അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് സംഘടന നേതൃത്വം നല്‍കും. സംഘടനാ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരെ കള്ളക്കേസെടുത്തത് കൊണ്ടൊന്നും പോപുലര്‍ ഫ്രണ്ട് മുന്നോട്ടുവയ്ക്കുന്ന ശാക്തീകരണ പ്രവര്‍ത്തനങ്ങളെ തകര്‍ക്കാനാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് പോപുലര്‍ ഫ്രണ്ട് കണ്ണൂര്‍ ഡിവിഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രകടനം നടത്തി. സി എച്ച് ഫാറൂഖ്, അഫ്‌സല്‍, സാജിദ് നേതൃത്വം നല്‍കി.
Previous Post Next Post
Kasaragod Today
Kasaragod Today

Artic