മോദിയെ ട്രോളി ട്രംപ് :മോദിയുടേത് സൂപ്പർ ഇംഗ്ലീഷ്, പക്ഷെ സംസാരിക്കില്ലെന്ന് ട്രംപ്

ന്ത്രി നരേന്ദ്ര മോദിയുടെ ഇംഗ്ലീഷിനെ ട്രോളി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജി-7 ഉച്ചകോടിക്കിടെ മാധ്യമങ്ങളോടു സംസാരിക്കവെയായിരുന്നു ട്രംപിന്റെ തമാശയില്‍ പൊതിഞ്ഞ പരിഹാസം.

ട്രംപുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഹിന്ദിയിലാണു മോദി സംസാരിച്ചത്. ഇതെക്കുറിച്ച് തുടര്‍ചോദ്യമുണ്ടായപ്പോഴാണ് ട്രംപ് മോദിയുടെ രക്ഷയ്‌ക്കെത്തിയത്.

നരേന്ദ്ര മോദി നന്നായി ഇംഗ്ലീഷ് സംസാരിക്കുമെന്നും എന്നാല്‍, അദ്ദേഹത്തിനു സംസാരിക്കാന്‍ താത്പര്യമില്ലെന്നും ട്രംപ് പറഞ്ഞു. മോദിയെ അരികില്‍ ഇരുത്തിയായിരുന്നു ട്രംപിന്റെ പരാമര്‍ശം.

ട്രംപിന്റെ കളിയാക്കലും നേതാക്കളുടെ പൊട്ടിച്ചിരിയും ഉള്‍പ്പെടുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്
Previous Post Next Post
Kasaragod Today
Kasaragod Today

Artic