കണ്ണീര്‍ സീരിയൽ കാണുന്നതിനിടെ ചോറ് തരാൻ ആവശ്യപ്പെട്ട് ശല്യപ്പെടുത്തിയ ഭര്‍ത്താവിനെ ഭാര്യ വാക്കത്തിയെടുത്ത് വെട്ടി

കോട്ടയം: ടിവിയിലെ കണ്ണീര്‍ സീരിയലിനിടെ ശല്യപ്പെടുത്തിയ ഭർത്താവിനെ ഭാര്യ വാക്കത്തിക്ക് വെട്ടി. ഭര്‍ത്താവ് ആശുപത്രിയിലായി, ഭാര്യയെയും മാതാപിതാക്കളെയും കുമരകം പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവങ്ങള്‍ അരങ്ങേറിയത്. മദ്യലഹരിയില്‍ ഭാര്യാഗൃഹത്തിലേക്ക് എത്തിയ ഭര്‍ത്താവ് ടിവിയില്‍ സീരിയല്‍ കണ്ടുകൊണ്ടിരുന്ന ഭാര്യയോട് ചോറുവിളമ്പാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സീരിയല്‍ ലഹരിയിലായിരുന്ന ഭാര്യ ഭര്‍ത്താവ് പറഞ്ഞതിനോട് കേട്ടഭാവം പോലും കാണിച്ചില്ല.

ഇതോടെ ഭര്‍ത്താവ് ഭാര്യയോട് കയര്‍ത്തു സംസാരിച്ചു. ഇരുവരും വാക്കേറ്റം തുടങ്ങി ഒടുവില്‍ കൈയാങ്കളിയിലെത്തി. ഇതോടെ ഭാര്യാപിതാവും മാതാവും വിഷയത്തില്‍ ഇടപെട്ടു. തുടർന്ന് കൂട്ടത്തല്ലായി. ഇതിനിടെയാണ് ഭാര്യ ഭര്‍ത്താവിനെ വെട്ടിവീഴ്ത്തിയത്.

മണര്‍കാട് സ്വദേശി അഭിലാഷ് (34) ആണ് പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇയാളുടെ കുമരകത്തെ ഭാര്യാഗൃഹത്തിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്.
Previous Post Next Post
Kasaragod Today
Kasaragod Today

Artic