അമ്മ പാട്ട് പാടി  പ്രശസ്തയായപ്പോൾ ഉപേക്ഷിച്ച മക്കൾ തേടിയെത്തി

അമ്മ പാട്ട് പാടി  പ്രശസ്തയായപ്പോൾ ഉപേക്ഷിച്ച മക്കൾ തേടിയെത്തി

അന്ന് വേണ്ട,​ ഇന്ന് വേണം,​ പാട്ട് പാടി പ്രശസ്തി നേടിയ അമ്മയെ ചേർത്ത് പിടിക്കാൻ പത്ത് വ‌ർഷം മുമ്പ് ഉപേക്ഷിച്ച് പോയ മകളെത്തി   കൊൽക്കത്ത: മുഷിഞ്ഞ വസ്ത്രം ധരിച്ച് റെയിൽവേ സ്റ്റേഷനിലിരുന്ന് എക് പ്യാർ കാ നഗ്മാ എന്ന ലതാ മങ്കേഷ്‌കറുടെ പാട്ട് പാടിയ രാണു മോണ്ടാൽ എന്ന ഗായിക സോഷ്യൽ മീഡിയയിൽ താരമായിരുന്നു. രാണുവിനെത്തേടി നിരവധി അവസരങ്ങളാണ് എത്തിയത്.ഹിമേഷ് റെഷമിയുടെ ചിത്രത്തിലൂടെ പിന്നണി ഗായികയായി അരങ്ങേറ്റവും കുറിച്ചിരിക്കുകയാണ് രാണു.കേരളത്തിന് വേണ്ടെങ്കിൽ തരൂരിനെ ഞങ്ങൾക്ക് വേണം, പുതിയ ആവശ്യവുമായി പഞ്ചാബ്, രാജസ്ഥാൻ പി.സി.സികൾ
അന്ന് പാട്ടുപോടുമ്പോൾ അനാഥയായിരുന്നു രാണു. എന്നാൽ ഇപ്പോഴിതാ രാണുവിനെത്തേടി പത്ത് വർഷം മുമ്പ് ഉപേക്ഷിച്ച് പോയ മകൾ സതി എത്തിയിരിക്കുകയാണ്. മകൾ തിരിച്ച് വന്നതോടെ രാണുവും ഏറെ സന്തോഷവതിയാണ്. വിവാഹബന്ധം ഉപേക്ഷിച്ച സതി മകനൊപ്പമാണ് താമസം. ഒരു പലചരക്ക് കട നടത്തുകയാണ് അവർ. അതേസമയം പ്രശസ്തിക്കും പണത്തിനും വേണ്ടിയാണ് സതി അമ്മയെത്തേടി എത്തിയതെന്നാണ് സോഷ്യൽ മീഡിയയുടെ ആക്ഷേപം.മുംബയ് സ്വദേശിയായ ഭർത്താവിന്റെ മരണശേഷം രണാഘട്ടിലേക്ക് തിരിച്ചെത്തിയ രാണു ട്രെയിനുകളിലും പ്ലാറ്റ് ഫോമിലും പാട്ടുപാടിയാണ് വരുമാനം കണ്ടെത്തിയിരുന്നത്. മുഷിഞ്ഞ വസ്ത്രം ധരിച്ച് രണാഘട്ട് റെയിൽവേ സ്‌റ്റേഷൻ പ്ലാറ്റ്‌ഫോമിലിരുന്ന് പാടുന്ന രാണു മോണ്ടാലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വളരെപ്പെട്ടെന്ന് തന്നെ വൈറലായിരുന്നു.
Previous Post Next Post
Kasaragod Today
Kasaragod Today