നൗഫലിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി

മേൽപറമ്പ്,
വീട്ട് കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ നൗഫലിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി. ഇക്കഴിഞ്ഞ ബലിപെരുന്നാള്‍ ദിവസം മേല്പറമ്പിൽ നിന്നും കാണാതായ നൗഫലിനെ വ്യഴാഴ്ച വൈകുന്നേരത്തോടെയാണ് അമ്മാവനായ മേല്‍പറമ്പിലെ ഇമ്പിച്ചിക്കോയയുടെ വീട്ടുകിണറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്.

ബലിപെരുന്നാൾ ദിവസമാണ് നൗഫലിനെ കാണാതായത്. ബലിപെരുന്നാൾ ദിവസം രാത്രി എട്ടരയോടെ പുറത്തേക്ക് പോയ നൗഫൽ പിന്നീട് തിരിച്ചെത്തിയില്ല. തുടർന്ന് യുവാവിന്റെ ബന്ധുവായ സയ്യിദ് കോയക്കുഞ്ഞി തങ്ങൾ മേൽപറമ്പ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം തുടരവെയാണ് വ്യാഴ്ച വൈകുന്നേരത്തോടെ അമ്മാവനായ മേല്‍പറമ്പിലെ ഇമ്പിച്ചിക്കോയയുടെ വീട്ടുകിണറ്റില്‍ നൗഫൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നൗഫലിന് ചെറിയ മാനസീക ആസ്വാസ്ഥ്യമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. കാസർഗോഡ് ടൌൺ പോലീസ് സ്റ്റേഷന്‍ സമീപത്തെ പെന്റാഡ് സെക്യൂരിറ്റി ഷെയര്‍ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു. അവിവാഹിതനാണ്
Previous Post Next Post
Kasaragod Today
Kasaragod Today

Artic