ചാന്ദ്രയാൻ 2:ഐഎസ്ആർഒ ദൗത്യം അവസാന നിമിഷം പാളി,ദൗത്യം പാളിയത് വേഗത നിയന്ത്രണത്തിലെ തകരാർ മൂലം
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്നതിനുള്ള ഐഎസ്‌ആർഒ ദൗത്യം അവസാന നിമിഷം പാളി. പ്രതലത്തിൽ നിന്ന് 2.1 കിലോമീറ്ററിനു മുകളിൽ എത്തിയപ്പോൾ വിക്രം ലാന്ററും ഭൂമിയുമായുള്ള ബന്ധം അപ്രതീക്ഷിതമായി നിലയ്‌ക്കുകയായിരുന്നു. ഐഎസ്‌ആർഒ ചെയർമാൻ ഡോ കെ ശിവൻ ഇത് സ്ഥിരീകരിച്ചു.
ഡാറ്റകൾ പരിശോധിച്ച ശേഷം കാരണങ്ങൾ പഠിക്കുമെന്നും അദ്ദേഹം അറിയിച്ചു.എന്നാൽ ചാന്ദ്രയാൻ–-2 ദൗത്യത്തിന്റെ ഭാഗമായുള്ള ഓർബിറ്റർ ചന്ദ്രനെ വലം വച്ചുകൊണ്ടിരിക്കുകയാണ്. എട്ട് ഉപകരണങ്ങളുള്ള ഓർബിറ്റർ ഒരു വർഷത്തിലേറെ പ്രവർത്തന ശേഷിയുള്ളതാണ്.
ജൂലൈ 22 ന് നടന്ന വിക്ഷേപണത്തിന് ശേഷം അവസാന നിമിഷം വരെ എല്ലാം സുഗമമായിരുന്നു. ചന്ദ്രന്റെ മുപ്പത് കിലോമീറ്റർ ഉയരത്തിൽ നിന്ന് ശനിയാഴ്‌ച പുലർച്ചെ 1.36 നാണ് ലാന്ററിനെ ചാന്ദ്ര പ്രതലത്തിേലേക്ക് തൊടുത്തത്.
പത്ത് മിനിട്ടിനുള്ളിൽ 6.4 കിലോമീറ്ററിലേക്ക് ലാന്റർ എത്തി. ഇതിനിടെ പേടകത്തെ എതിർ ദിശയിൽ തിരിച്ച് അഞ്ച് ദ്രവ എഞ്ചിനുകൾ ജ്വലിപ്പിച്ച് വേഗത നിയന്ത്രിച്ചിരുന്നു. പ്രത്യേക രൂപ കൽപന ചെയ്‌ത ബ്രേക്കിങ് സംവിധാനം കൃത്യതയോടെ പ്രവർത്തിച്ചു.
പതിനൊന്നു മിനിട്ട് കഴിഞ്ഞതോടെയാണ് വിക്രം ലാന്ററുമായുള്ള ആശയ വിനിമയം നഷ്ടമായത്. ഇതോടെ ബംഗളൂരുവിലെ പീനിയ ഇസ്‌ട്രാക്ക് മിഷൻ കോംപ്ലക്‌സിൽ നിരാശ പടർന്നു.
എന്താണ് സംഭവിച്ചതെന്ന് അറിയാൻ പതിനഞ്ച് മിനിട്ട് കൂടി കാത്തു നിന്നു. എന്നാൽ ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഐഎസ്‌ആർഒ ചെയർമാൻ ഔദ്യോഗിക പ്രഖ്യാപനം നടത്തി.
അവസാന നിമിഷം വേഗത നിയന്ത്രണ സംവിധാനത്തിലുണ്ടായ തകരാർ മൂലം ലാന്റർ ദിശമാറിയതായാണ് നിഗമനം. അങ്ങനെ എങ്കിൽ വിക്രം ലാന്റർ ചാന്ദ്ര പ്രതലത്തിൽ ഇടിച്ചിറങ്ങാനുള്ള സാധ്യതയുണ്ട്.
ഇതുവരെ കൈവരിച്ചത് ചെറിയ കാര്യമല്ലെന്നും നിരാശരാകരുതെന്നും ഇസ്‌ട്രാക് കേന്ദ്രത്തിലുണ്ടായിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി ശാസ്‌ത്രജ്ഞരോട് പറഞ്ഞു.