അഹമ്മദാബാദ്: ഗുജറാത്തില്‍ ബസ് അപകടത്തില്‍പ്പെട്ട് മറിഞ്ഞ് 21 പേര്‍ കൊല്ലപ്പെട്ടു. കുറഞ്ഞത് 50 പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്മരണ സംഖ്യ കൂടാൻ സാധ്യത ഉണ്ട് . തൃശൂലിയ ചുരത്തില്‍വച്ചാണ് അപകടം ഉണ്ടായത്. സ്വകാര്യ പാസഞ്ചര്‍ ബസ് ആണ് മറിഞ്ഞത്.
അംബാജി എന്ന ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങിയവര്‍ യാത്ര ചെയ്‍തിരുന്ന ബസ്സാണ് മലമുകളില്‍ നിന്ന് തലകീഴായി മറിഞ്ഞത്. ബാനസ്‍കന്ത ജില്ലയിലാണ് സംഭവം. അഹമ്മദാബാദില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്ന സ്ഥലം.
70 യാത്രക്കാരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. കനത്ത മഴയെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബസ് തലകീഴായ്‍ മറിയുകയായിരുന്നു - ജില്ലാ പോലീസ് മേധാവി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.