എംസി കമറുദ്ധീന് അപര ഭീഷണി എതിരെ മത്സരിക്കുന്നത് കമറുദ്ധീൻ എംസി, ബിജെപി യുടെ ആണിക്കല്ലിളക്കിയ അപരശല്യം യുഡിഎഫ് നും തലവേദനയാകും

മഞ്ചേശ്വരം: യു ഡി എഫ് കഴിഞ്ഞ തവണ 89 വോട്ടിന് വിജയിച്ച മഞ്ചേശ്വരം മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി എം.സി.ഖമറുദ്ദീന് അപര ഭീഷണി.
എം.സി.ഖമറുദ്ദീന് എതിരെ ഖമറുദ്ദീന്‍ എം.സി. എന്നയാളാണ് പത്രിക നല്‍കിയിരിക്കുന്നത്. മലപ്പുറം കൊണ്ടോട്ടി വലിയപറമ്പ് പുളിക്കല്‍ ചെറുമറ്റം സ്വദേശിയാണ് ഇയാള്‍.
മലപ്പുറം സ്വദേശി ഇവിടെ എത്തിയതില്‍ എല്‍ ഡി എഫിന്റെയോ ബിജെപിയുടെയോ കളിയുണ്ടെന്നാണ് യു ഡി എഫിന്റെ കണക്ക് കൂട്ടല്‍.
സൂക്ഷ്മ പരിശോധനയില്‍ ഇയാളുടെ പത്രിക സ്വീകരിച്ചതോടെ യു ഡി എഫിന് തലവേദനയായി.നേരിയ ഭൂരിപക്ഷം മാത്രമുള്ള സാഹചര്യത്തില്‍ അപരന്റെ സാന്നിധ്യം ഗൗരവത്തോടെയാണ് ഇവര്‍ കാണുന്നത്.കഴിഞ്ഞ നിയമ സഭാ തിരെഞ്ഞെടുപ്പിൽ ബിജെപി യുടെ കെ സുരേന്ദ്രൻ തോൽക്കാൻ ഒരു കാരണം അപരനായിരുന്നു 300ഇൽ അധികം വോട്ട് അന്ന് അപരൻ പിടിച്ചിരുന്നു ലീഗിനുണ്ടായിരുന്ന ഭൂരിപക്ഷം വെറും 89വോട്ടായിരുന്നു, 
2004 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്റെ പരാജയത്തിനിടയാക്കിയതും അപര സാന്നിധ്യമാണ്.
സി പി എം സ്വതന്ത്രന്‍ ഡോ.കെ.എസ്.മനോജിനോട് 1009 വോട്ടുകള്‍ക്കായിരുന്നു സുധീരന്‍ പരാജയപ്പെട്ടത്. എന്നാല്‍ സുധീരന്റെ അപരനായ വി.എസ്.സുധീരന്‍ നേടിയതാകട്ടെ 8282 വോട്ടുകളും. വോട്ട് ചിഹ്നത്തിനാണെന്ന് പറഞ്ഞ് സമാധാനിക്കുമ്പോഴും അപരന്‍ യു ഡി എഫിന് ഭീഷണിയാകുമെന്നതില്‍ പാര്‍ട്ടി അണികള്‍ക്കും ആശങ്കയുണ്ട്.


Previous Post Next Post
Kasaragod Today
Kasaragod Today