മാസം 4000 രൂപ; വിദ്യാര്‍ത്ഥികള്‍ക്കായി സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ സ്കോളര്‍ഷിപ്പ്, അപേക്ഷ ക്ഷണിച്ചു

മാസം 4000 രൂപ; വിദ്യാര്‍ത്ഥികള്‍ക്കായി സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ സ്കോളര്‍ഷിപ്പ്, അപേക്ഷ ക്ഷണിച്ചു

തൃശൂര്‍: സൗത്ത് ഇന്ത്യന്‍ ബാങ്ക് സ്കോളര്‍ഷിപ്പിന്‍റെ നാലാംപതിപ്പിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിച്ച്‌ പ്ലസ്ടു പാസായ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് പദ്ധതിയിലേക്ക് അപേക്ഷിക്കാനാവുക. മാതാപിതാക്കളുടെ വാര്‍ഷികവരുമാനം ഒരു ലക്ഷമോ അതില്‍ താഴെയോ ഉള്ളവര്‍ക്കാണ് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ കഴിയുക. പ്ലസ്ടുവിന് ചുരുങ്ങിയത് 85% മാര്‍ക്കും നേടിയിരിക്കണം. 2017-18, 2018-19 അദ്ധ്യയന വര്‍ഷങ്ങളില്‍ പ്ലസ് ടു ജയിച്ച കുട്ടികള്‍ക്ക് അപേക്ഷിക്കാന്‍ കഴിയും. മെഡിസിന്‍, എഞ്ചിനീയറിംഗ് തുടങ്ങി എല്ലാവിധ പ്രൊഫഷണല്‍ കോഴ്സുകളും, ബികോം, ബിഎ, ബിഎസ്സി തുടങ്ങി എല്ലാവിധ ഡിഗ്രി കോഴ്സകളും എസ്.ഐ.ബി ഡോളറിന്റെ പരിധിയില്‍ വരുന്നവയാണ്. ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്ക് സ്കോളര്‍ഷിപ്പ് ലഭിക്കില്ല.

സൗത്ത് ഇന്ത്യന്‍ ബാങ്ക് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി നടപ്പിലാക്കിവരുന്ന പദ്ധതികളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് എസ്‌ഐ.ബി കോളര്‍ എന്ന സ്കോളര്‍ഷിപ്പ് പദ്ധതി. പഠനത്തില്‍ മികവ് പുലര്‍ത്തുന്ന, എന്നാല്‍ സാമ്ബത്തിക സാഹചര്യങ്ങളാല്‍ ഉപരിപഠനത്തിന് ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥികളെ ക ണ്ടെത്തി അവര്‍ക്ക് പഠനാവശ്യത്തിനായുള്ള സ്കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതിയാണ് എസ്‌ഐബി സ്കോളര്‍.

2016ല്‍ ആരംഭിച്ച പദ്ധതി വിജയകരമായി തുടര്‍ന്നുവരുന്നു. കേരളത്തിലെ എല്ലാ ജില്ലകളില്‍നിന്നും യോഗ്യരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി ഇതുവരെ 169 പേര്‍ക്ക് പഠന സഹായം നല്‍കിവരുന്ന എസ്‌ഐബി കോളര്‍ 4-ാം പതിപ്പിലേക്ക് പ്രവേശിക്കുകയാണ്. കേരളത്തിലെ ഓരോ ജില്ലയില്‍ നിന്നും 10 പേരെ വീതം കണ്ടെത്തി സ്കോളര്‍ഷിപ്പ് നല്‍കുവാനാണ് ബാങ്ക് ഇത്തവണ ലക്ഷ്യ മിടുന്നത്. ഇതോടെ 140 പുതിയ ഗുണഭോക്താക്കള്‍ കൂടി ഈ പദ്ധതിയുടെ കുടക്കീഴില്‍ വന്നുചേരും.

കോഴ്സ് ആരംഭിച്ച്‌ തീരുന്നത് വരെ ഓരോ മാസവും 4000 രൂപ വീതം തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ അക്കൗ ണ്ടില്‍ ലഭിക്കുന്നു എന്നതാണ് പദ്ധതിയുടെ ആകര്‍ഷണീയത. ഇതിനുപുറമെ ട്യൂഷന്‍ ഫീസ്, പരീക്ഷാഫീസ് എ ന്നിവയും ബാങ്ക് നല്‍കുന്നതാണ്. ഓരോ കോഴ്സിനും സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള ഫീസ് ഘടനയാണ് ഇതിനാ യി പരിഗണിക്കുന്നത്. 2016ല്‍ പദ്ധതി ആരംഭിക്കുന്ന സമയത്തും, പിന്നീടുള്ള വര്‍ഷങ്ങളിലും കേരളത്തിലെ ഓരോ ജില്ലയില്‍ നിന്നും മൂന്നും അഞ്ചും കുട്ടികളെ വീതം തെരഞ്ഞെടുക്കുകയാണ് ചെയ്തിരുന്നത്. ഈ വര്‍ഷം ഓരോ ജില്ലയില്‍ നി ന്നും 10 കുട്ടികളെ വീതം കണ്ടെത്തി സ്കോളര്‍ഷിപ്പ് നല്‍കുവാനാണ് ഉദ്ദേശിക്കുന്നത്.

അനുസ്യൂതം വികസിച്ചുകൊണ്ടിരിക്കുന്ന ഈ സാമൂഹ്യക്ഷേമ പദ്ധതിയുടെ ഗുണഭോക്താക്കളില്‍ ഒരാളാണ് വയനാട് സ്വദേശിനിയായ ഐശ്വര്യലക്ഷ്മി. 2016ല്‍ വയനാട് ജില്ലയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഐശ്വര്യ ക ണ്ണൂര്‍ സര്‍വ്വകലാശാലല 2019 മാര്‍ച്ചില്‍ നടത്തിയ ബിഎസ്സി ഗണിത പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി പ്രശസ് തവിജയം കൈവരിച്ചു. കൂത്തുപറമ്ബ് നിര്‍മ്മലഗിരി കോളേജിലാണ് ഐശ്വര്യലക്ഷ്മി പഠിച്ചത്. തിളക്കമാര്‍ന്ന ഭാവി സ്വപ്നം കാണാന്‍ കഴിവുള്ള ഐശ്വര്യയെപ്പോലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കരുത്തും പ്രചോദനവുമായി മാറിയിരിക്കുന്നു. സ്കോളര്‍ഷിപ്പാനായി www.southindianbank.com എന്ന ബാങ്കിന്റെ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം.
Previous Post Next Post
Kasaragod Today
Kasaragod Today