നെല്ലിക്കുന്നിൽ ആഘോഷത്തിന്റെ മറവിൽ സംഘർഷത്തിന് ശ്രമം പോലീസിന്റെ ഇടപെടൽ സംഘർഷം ഒഴിവായി
കാസർകോട്: ബുള്ളറ്റ് റെയ്‌സ് ചെയ്ത് വന്ന യുവാക്കൾ മനപൂർവ്വം പ്രശ്നമുണ്ടാക്കാൻ ശ്രമം നടത്തിയതായി നാട്ടുകാർ പറഞ്ഞു. ഓണം ആഘോഷത്തിൻ്റെ മറവിൽ രണ്ട് യുവാക്കൾ രാവിലെ മുതൽ ഈ ഭാഗങ്ങളിൽ തലങ്ങും വിലങ്ങും ബുള്ളറ്റ് റെയ്‌സ് ചെയ്ത് ഓടിച്ചിരുന്നു. ഇവർ സന്ധ്യയോടെ നെല്ലിക്കുന്ന് ജംഗ്ഷനില്‍ എത്തി അവിടെ നിന്നിരുന്ന യുവാക്കളോട് മോശമായി കൈകൊണ്ട് ആംഗ്യം കാണിക്കുകയും ഒരു യുവാവിനെ മർദിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്തതോടെയാണ് സ്ഥലത്ത് വാക്കേറ്റവും സംഘർഷവുമുണ്ടായത്.
വിവരമറിഞ്ഞെത്തിയ പോലീസ് ലാത്തി വീശിയാണ് യുവാക്കളെ വിരട്ടിയോടിച്ചത്. സ്ഥലത്ത് നിന്നും ബുള്ളറ്റ് ബൈക്ക് സഹിതം ഒരു യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപെട്ടതായാണ് വിവരം. സ്ഥലത്ത് പ്രശ്ന സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട് ഒരാളെ പരിക്ക് പറ്റിയ നിലയിൽ ആശുപത്രിയിൽ പ്രശിപ്പിച്ചിട്ടുണ്ട്, ഇപ്പോൾ സ്ഥലം പോലീസ് നിയന്ത്രണത്തിലാണെന്ന്