മകളെ ശല്യപ്പെടുത്തിയ ആര്‍.എസ്.എസുകാരനെ അച്ഛനും സഹോദരങ്ങളും ചേര്‍ന്ന് കൊലപ്പെടുത്തി
മുസഫര്‍നഗര്‍: മകളെ സ്ഥിരമായി ശല്യം ചെയ്തിരുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകനെ അച്ഛനും സഹോദരങ്ങളും ചേര്‍ന്ന് കൊലപ്പെടുത്തി. ആര്‍.എസ്.എസ് പ്രവര്‍ത്തകനായ പങ്കജ് ആണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ ജില്ലയിലായിരുന്നു സംഭവം. സംഭവത്തെ തുടര്‍ന്ന് പിതാവ് കവര്‍പാലിനെയും ഒരു മകനെയും പൊലീസ് അറസ്റ്റ് ചെയ്തു.
മകളെ പങ്കജ് മാസങ്ങളായി ശല്യം ചെയ്യുന്നുവെന്നും ഇതിനെ തുടര്‍ന്നാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് പിതാവ് പൊലീസിന് മൊഴി നല്‍കി. മക്കളായ മോനുവിനെയും പ്രമോദിനെയും കൂടെ കൂട്ടിയാണ് കൊലപാതകം നടത്തിയതെന്നും പിതാവ് പൊലീസിനോട് പറഞ്ഞു. ശനിയാഴ്ചയാണ് കര്‍വാര ഗ്രാമത്തില്‍ പങ്കജിന്റെ മൃതദേഹം കണ്ടെടുത്തത്. തുടര്‍ന്ന് ഞായറാഴ്ച വൈകീട്ട് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കേസില്‍ പ്രതിയായ പ്രമോദിനെ ഇതുവരെ കണ്ടെത്താനായില്ല. പങ്കജിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തിട്ടുണ്ടെന്ന് എസ്.പി അഭിഷേക് യാദവ് അറിയിച്ചു. പ്രമോദിനെ ഉടന്‍ കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.