ബക്കറ്റിലെ വെള്ളത്തില്‍ വീണ് രണ്ടര വയസുകാരി മരണപ്പെട്ടു. മരിച്ചത് പതിനാല് വർഷം കാത്തിരിപ്പിനൊടുവിൽ കിട്ടിയ കുട്ടിയെ

 ബക്കറ്റിലെ വെള്ളത്തില്‍ വീണ് രണ്ടര വയസുകാരി മരണപ്പെട്ടു.
മരിച്ചത് പതിനാല് വർഷം കാത്തിരിപ്പിനൊടുവിൽ കിട്ടിയ കുട്ടിയെ

കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ വീണ് രണ്ടര വയസുകാരി മരണപ്പെട്ടു. കാഞ്ഞിരപ്പുഴ കല്ലാങ്കുഴി പാലക്കാപറമ്ബില്‍ ഷിഹാബുദ്ദീന്‍ -ആയിഷ ദമ്ബതിമാരുടെ ഏക മകള്‍ മിന്‍ഹ ഫാത്തിമയാണ് മരണപ്പെട്ടത്. പള്ളിക്കുറുപ്പ് മാങ്ങോട്ടിലെ വാടകവീട്ടിലാണ് ദാരുണ സംഭവം നടന്നത്.
വൈകുന്നേരം കുഞ്ഞിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുളിമുറിയിലെ ബക്കറ്റില്‍ കുഞ്ഞ് കിടക്കുന്നത് കണ്ടത്. ഉടനെ വാരിയെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 2004-ലാണ് ഇവരുടെ ഷിഹാബുദ്ദീന്‍ -ആയിഷയുടെ വിവാഹം കഴിഞ്ഞത്. നീണ്ട 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് മിന്‍ഹ ഫാത്തിമയുടെ വരവ്.
Previous Post Next Post
Kasaragod Today
Kasaragod Today