രാജ്യത്ത് ഇ സിഗരറ്റ് നിരോധിച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് ഇ സിഗരറ്റുകള്‍ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. ഇ സിഗരറ്റ് നിരോധനത്തിന് പ്രത്യേക ഓഡിനന്‍സ് കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.
വലിയ ആരോഗ്യപ്രശ്‌നങ്ങളാണ് ഇ സിഗരറ്റ് ഉണ്ടാക്കുന്നത്. സ്‌കൂള്‍ വിദ്യാര്‍ഥികളും യുവാക്കളും അടക്കം വ്യാപകമായി ഉപയോഗിക്കുന്നതാണ് ഇ സിഗരറ്റുകള്‍ നിരോധിക്കാന്‍ കാരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതിനായി മന്ത്രിതല ഉപസമിതിയെ ചുമതലപ്പെടുത്തിയതായും നിര്‍മല സീതാരാമന്‍ അറിയിച്ചു.
ഇ സിഗരറ്റിന്റെ നിര്‍മ്മാണം, വിപണനം, സംഭരണം, ഇറക്കുമതി, കയറ്റുമതി ഇതുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ എന്നിവയെല്ലാം നിരോധിച്ചതായും മന്ത്രി അറിയിച്ചു. ഇ സിഗരറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ഒരുവര്‍ഷം പരമാവധി തടവ് ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും ചുമത്തുമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു.