*തെരുവ് വിളക്കുകൾ നിശ്ചലം. നടപടി ആവശ്യപെട്ട് എസ് ഡി പി ഐ നിവേദനം സമർപ്പിച്ചു.*

കല്ലങ്കൈ.

മൊഗ്രാൽപുത്തൂരിന്റെ വിവിധ മേഖലകളിൽ മാസങ്ങൾക്ക് മുമ്പ് ലക്ഷകണക്കിന് രൂപ ചിലവഴിച്ച് സ്ഥാപിച്ച തെരുവ് വിളക്കുകൾ നിഷ്ചലമായിരിക്കുകയാണ്.
ഇത് മൂലം നിരവധി ജനങ്ങളാണ് പഞ്ചായത്തിന്റെ പല ഭാഗത്തും പ്രയാസം അനുഭവിക്കുന്നത് ഇതിന് ഒരു അറുതി വരുത്തണമെന്നും മഴയെല്ലാം തോർന്ന് കാലാവസ്ഥ അനുകൂലമായി നിൽക്കുന്ന ഈ സാഹചര്യത്തിലെങ്കിലും കത്താത്ത തെരുവ് വിളക്കുകൾ പുനർക്രമീകരിക്കാൻ പഞ്ചായത്ത് അധികൃതർ മുന്നോട്ട് വരണമെന്നും എസ് ഡി പി ഐ നൽകിയ നിവേധനത്തിൽ സൂചിപിച്ചു.
എസ് ഡി പി ഐ ജില്ലാ കമ്മിറ്റി അംഗം അഹ്മദ് ചൗക്കി, ഗൾഫ് കമ്മിറ്റി അംഗം ഷെരീഫ് കല്ലങ്കൈ, മൊയ്തീൻ കുഞ്ഞി പടിഞ്ഞാർ, ഫൈറൂസ് കല്ലങ്കൈ തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post
Kasaragod Today
Kasaragod Today