കുമ്പള സഹകരണ ആശുപത്രിയുടെ ജനറൽ ബോഡിയോഗം നടക്കുന്ന തിനിടെ ലോക്കൽ സെക്രെട്ടറി കുഴഞ്ഞു വീണ് മരിച്ചു

കുമ്ബള: കുമ്ബള സഹകരണ ആശുപത്രിയുടെ ജനറല്‍ ബോഡി യോഗത്തിനിടെ സിപിഎം ലോക്കല്‍ സെക്രട്ടറി കുഴഞ്ഞു വീണ് മരിച്ചു. സി പിഎം മടികൈ ലോക്കല്‍ സെക്രട്ടറിയും മടികൈ ബാങ്ക് വൈസ് പ്രസിഡണ്ടുമായ എന്‍ കൃഷണന്‍(55) ആണ് മരിച്ചത്.

ജനറല്‍ ബോഡി യോഗത്തിനിടെ ബാത്ത്‌റൂമില്‍ പോയ കൃഷണന്‍ കുഴഞ്ഞു വീഴുകയും ഉടന്‍ കുമ്ബള സഹകരണ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‌തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: പ്രേമ, മക്കള്‍: കൃപേഷ്, രേവതി. മൃതദേഹം ഇപ്പോള്‍ കുമ്ബള ആശുപത്രിയിലാണ്.


Previous Post Next Post
Kasaragod Today
Kasaragod Today