കാസര്‍കോട്: അണങ്കൂരിലെ ഫര്‍ണിച്ചര്‍ കടയുടെ പുറത്ത് നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിച്ച രണ്ടുപേരെ കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റുചെയ്തു. കര്‍ണാടക ബൈല്‍ഗാമിലെ പ്രകാശ് (32), നാഗപ്പ (42) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റുചെയ്തത്. കടയുടെപുറത്ത് നിര്‍ത്തിയിട്ട ബൈക്ക് കാണാത്തതിനെത്തുടര്‍ന്ന് ഉടമ നടത്തിയ അന്വേഷണത്തിലാണ് സമീപത്തുവെച്ച് രണ്ടുപേര്‍ തന്റെ ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍തന്നെ ബഹളംവെച്ച് നാട്ടുകാരെ കൂട്ടി. ബഹളംകേട്ട് പ്രതികള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ഇവരെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇവരുടെപക്കല്‍നിന്ന് പോലീസ് ഒട്ടേറെ വാഹനങ്ങളുടെ താക്കോല്‍ക്കൂട്ടം കണ്ടെടുത്തു. കര്‍ണാടകയില്‍നിന്ന് കൂലിപ്പണിക്ക് ജില്ലയിലെത്തിയതാണെന്നാണ് പ്രതികള്‍ പോലീസില്‍ മൊഴിനല്‍കിയിരിക്കുന്നത്. കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്-ഒന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡുചെയ്തു.
അണങ്കൂരിലെ ബൈക്ക് മോഷണം രണ്ട് പേരെ അറസ്റ്റു ചെയ്തു
News Desk
0