ലഖ്‌നൗ: തോക്കിന്‍മുനയില്‍ നിര്‍ത്തി ഉത്തര്‍ പ്രദേശിലെ ബിജെപി മന്ത്രിയായ ബാബു രാം നിഷാദ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ഭാര്യ. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് നിഷാദിന്റെ ഭാര്യ നീതു നിഷാദ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനും കത്തെഴുതി. ഭാര്യ പണം ധൂര്‍ത്തടിക്കുന്നുവെന്ന് കാണിച്ച് മന്ത്രി വിവാഹമോചന ഹരജി ഫയര്‍ ചെയ്ത പശ്ചാത്തലത്തിലാണ് യുവതിയുടെ ആരോപണം.
ഭര്‍ത്താവ് തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതെന്ന് വാര്‍ത്താ ഏജന്‍സിയായ എന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നീതു നിഷാദ് വ്യക്തമാക്കി. താക്കുപയോഗിച്ച് വെടിവെക്കുമെന്ന് പോലും ഭീഷണിപ്പെടുത്തി. ഒരു മന്ത്രിയായിട്ടും ഇതുപോലെ പെരുമാറി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കത്തയച്ചിട്ടുണ്ട്. തനിക്കെതിരേ ഭര്‍ത്താവ് ഉയര്‍ത്തിയ എല്ലാ ആരോപണങ്ങള്‍ക്കും കോടതിയില്‍ മറുപടി നല്‍കും
തന്റെ ഭര്‍ത്താവിനെതിരേ നിരവധി തവണ പരാതി നല്‍കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും യുവതി വ്യക്തമാക്കി. പോലിസ് ഉദ്യോഗസ്ഥര്‍ എന്റെ ഭര്‍ത്താവിന്റെ പക്ഷം ചേരുകയായിരുന്നു. ഇക്കാര്യം ഭര്‍ത്താവുമായി വ്യക്തിപരമായി പരിഹരിക്കാമെന്ന് അവരോട് ആവര്‍ത്തിച്ചു വ്യക്തമാക്കിയെങ്കിലും ഭര്‍ത്താവ് തന്നെ മര്‍ദ്ദിച്ചതായി യുവതി കുറ്റപ്പെടുത്തി. നീതു നിരവധി തവണ തന്റെ ദുരവസ്ഥ വിവരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.