കാണാതായ 18കാരിയെ ഉള്ളാള്‍ സ്വദേശിയുടെ കൂടെ കണ്ടെത്തി


മഞ്ചേശ്വരം: മഞ്ചേശ്വരത്ത് നിന്ന് കാണാതായ 18കാരിയെ ഉള്ളാള്‍ സ്വദേശിയുടെ കൂടെ കര്‍ണ്ണാടക ബെല്‍ത്തങ്ങാടിയില്‍ കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ മാതാപിതാക്കളുടെ കൂടെ വിട്ടയച്ചു. ഉദ്യാവര്‍ സ്വദേശിനിയെ രണ്ട് ദിവസം മുമ്പാണ് കാണാതായത്. മഞ്ചേശ്വരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ വീട്ടിനടുത്ത് താമസിച്ചിരുന്ന ഉള്ളാള്‍ സ്വദേശിയുടെ കൂടെ കണ്ടെത്തിയത്.


Previous Post Next Post
Kasaragod Today
Kasaragod Today