വി.എച്ച്‌.പി നേതാവിനെ വെടിവെച്ച്‌ കൊലപ്പെടുത്തി


ഇന്‍ഡോര്‍•മധ്യപ്രദേശിലെ മന്ദ്സൗര്‍ ജില്ലയില്‍ കേബിള്‍ ടിവി ശൃംഖല കൈകാര്യം ചെയ്തിരുന്ന പ്രാദേശിക വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്‌പി) നേതാവിനെ ചായക്കടയില്‍ വച്ച്‌ പട്ടാപ്പകല്‍ വെടിവെച്ച്‌ കൊലപ്പെടുത്തി. 48 കാരനായ യുവരാജ് സിംഗ് ചൗഹാനെ ബൈക്കില്‍ വന്ന മൂന്ന് തോക്കുധാരികള്‍ പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ വച്ച്‌ വെടിവെച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. പ്രദേശത്തെ കേബിള്‍ ടിവി യുദ്ധത്തിന്റെ ഭാഗമായാണ് കൊലപാതകം നടന്നതെന്ന് കോട്‌വാലി പോലീസ് പറഞ്ഞു.

ഒന്‍പത് മാസത്തിനുള്ളില്‍ മന്ദ്‌സൗര്‍ പട്ടണത്തില്‍ നടക്കുന്ന രണ്ടാമത്തെ ഹിന്ദു ആക്ടിവിസ്റ്റിന്റെ കൊലപാതകമാണിത് - ജനുവരിയില്‍ ബിജെപി നേതാവ് പ്രഹ്ലാദ് ബന്ദ്വാറിനെ വെടിവെച്ച്‌ കൊലപ്പെടുത്തിയിരുന്നു.
റെയില്‍‌വേ അണ്ടര്‍‌പാസിനു സമീപമുള്ള ഒരു സ്റ്റാളില്‍ ചൗഹാന്‍ ചായ കുടിക്കുകയായിരുന്നു. ബൈക്കിലെത്തിയ അക്രമികള്‍ ചൗഹാന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് വഴിയാത്രക്കാര്‍ക്ക് മനസ്സിലാകുന്നതിനുമുമ്ബ് മൂവരും ഓടിപ്പോയി. ചൗഹാനെ ഒരു ഓട്ടോറിക്ഷയില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.


Previous Post Next Post
Kasaragod Today
Kasaragod Today

Artic