ബംഗളൂരു: താഴേത്തട്ടില്‍ ദലിത് മുസ്ലിം സാമൂഹിക സഖ്യം സാധ്യമാക്കിയെടുക്കുന്നതിനുള്ള ശ്രമങ്ങളുമായി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ. പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ ബംഗളൂരു ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ വട്ടമേശ ചര്‍ച്ച വിളിച്ചു ചേര്‍ത്തു. ചര്‍ച്ചയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കളും ബുദ്ധിജീവികളും പങ്കെടുത്തു. പൊതുപ്രശ്‌നങ്ങളില്‍ യോജിച്ചു പ്രവര്‍ത്തിക്കുന്നതിനുള്ള ചുവടുവയ്പ്പുകള്‍ നടത്താന്‍ യോഗത്തില്‍ തീരുമാനമായി.
പ്രമുഖ ദലിത് എഴുത്തുകാരനും ദലിത് വോയ്‌സ് സ്ഥാപക എഡിറ്ററുമായ വി ടി രാജശേഖര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പോപുലര്‍ ഫ്രണ്ട് ജനറല്‍ സെക്രട്ടറി മുഹമ്മദ് അലി ജിന്ന പ്രതിനിധികളെ സ്വാഗതം ചെയ്തു.