മദ്യപിച്ചു പെൺകുട്ടികൾ സ്കൂളിൽ പോലീസ് കേസെടുത്തു

മൂന്നാര്‍: പ്ലസ്‌വണ്‍ വിദ്യാര്‍ഥിനികളെ ക്ലാസ്‌മുറിയില്‍ മദ്യലഹരിയില്‍ കണ്ടെത്തി. മദ്യം വാങ്ങിനല്‍കിയ ഓട്ടോഡ്രൈവര്‍ക്കെതിരേ പോലീസ് കേസെടുത്തു. മൂന്നാര്‍ ന്യൂ കോളനി സ്വദേശി സെല്‍വ(26)ത്തിനെതിരേയാണ് ദേവികുളം പോലീസ് ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്തത്.
വ്യാഴാഴ്ച ഉച്ചയ്ക്കാണ് നാല് വിദ്യാര്‍ഥിനികളെ മദ്യലഹരിയില്‍ ക്ലാസ്‌മുറിയില്‍ കണ്ടെത്തിയത്. പ്രഥമാധ്യാപകന്‍ വിവരം പോലീസിനെയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയും അറിയിച്ചു.
ഇവര്‍ വിദ്യാര്‍ഥിനികളോട് സംസാരിച്ചപ്പോഴാണ്, ഓട്ടോഡ്രൈവര്‍ ഇടവേളയ്ക്ക് സ്കൂളിലെത്തി മദ്യം നല്‍കിയെന്നും നാലുപേരും ചേര്‍ന്ന് കുടിച്ചെന്നും പറഞ്ഞത്. മറ്റൊരാള്‍ക്ക് നല്‍കാനെന്നുപറഞ്ഞാണ് മദ്യം നല്‍കിയതെന്നും, അത് തങ്ങള്‍ കുടിക്കുകയായിരുന്നെന്നും കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്. കുട്ടികളെ പിന്നീട് അച്ഛനമ്മമാര്‍ക്കൊപ്പം വിട്ടു. ഓട്ടോഡ്രൈവര്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
Previous Post Next Post
Kasaragod Today
Kasaragod Today