ഉള്ളാള്‍: വാട്‌സ് ആപ്പ് സന്ദേശത്തിന്റെ പേരില്‍ യുവാവിന് നേരെ വെടിയുതിര്‍ത്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയെ ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു അത്താവറിലെ സുഹൈല്‍ ഖണ്ടകിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സെപ്തംബര്‍ 22 ന് വൈകിട്ട് ഉള്ളാള്‍ മുക്കച്ചേരി കിളിരിയ കടപ്പുറത്താണ് സംഭവം. സുഹൈലിന്റെ സുഹൃത്ത് ഹര്‍ഷാദ് വാട്‌സ് ആപ്പില്‍ സുഹൈലിന് അനുകൂലമായി സ്റ്റാറ്റസ് ഇട്ടത് മറ്റൊരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സല്‍മാന്‍ ചോദ്യം ചെയ്തിരുന്നു. ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്. സുഹൈലും സംഘവും സല്‍മാന്‍, ഇര്‍ഷാദ് എന്നിവരുടെ സംഘവുമായി ഏറ്റുമുട്ടുന്നതിനിടെ സുഹൈല്‍ റിവോള്‍വര്‍ ഉപയോഗിച്ച് വെടിവെപ്പ് നടത്തുകയായിരുന്നു. ഇര്‍ഷാദിന്റെ കാലില്‍ വെടിയേറ്റു. സംഭവത്തില്‍ രോഷാകൂലരായ ഒരു സംഘം ആളുകള്‍ സുഹൈലിനെയും സംഘത്തെയും മര്‍ദ്ദിക്കുകയും ഇവരുടെ വാഹനം തകര്‍ക്കുകയും ചെയ്തിരുന്നു. അക്രമത്തില്‍ പരിക്കേറ്റ സുഹൈല്‍ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു. സുഖം പ്രാപിച്ചതോടെയാണ് അറസ്റ്റുണ്ടായത്. ഈ കേസില്‍ 13 പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഉള്ളാളിലെ വെടിവെപ്പ് പ്രതി അറസ്റ്റിൽ
News Desk
0