മഞ്ചേശ്വരം: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനിടെ കള്ളവോട്ടിന് ശ്രമം നടത്തിയ ലീഗ് അനുഭാവിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വോര്‍ക്കടി പാത്തൂര്‍ 42-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ നബീസ(36)യെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ നബീസ എന്ന പേരിലുള്ള മറ്റൊരാളുടെ വോട്ട് ആള്‍മാറാട്ടത്തിലൂടെ ചെയ്യാനെത്തിയപ്പോഴാണ് യുവതിയെ കയ്യോടെ പിടികൂടിയത്. യുവതിക്ക് 42-ാം നമ്പര്‍ ബൂത്തില്‍ വോട്ടില്ലെന്ന പരിശോധനയില്‍ തെളിഞ്ഞു. തുടര്‍ന്ന് പ്രിസൈഡിംഗ് ഓഫീസറുടെ പരാതിയിലാണ് യുവതിക്കെതിരെ ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുത്തത്. തുടര്‍ന്ന് യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.