പത്തനംതിട്ട ജില്ലയിലെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ പി.ബി. നൂഹ് അവധി പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് പത്തനംതിട്ട ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍വകലാശാല /ബോര്‍ഡ് പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കും.
തിരുവനന്തപുരം ജില്ലയില്‍ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. എറണാകുളം, ആലപ്പുഴ ജില്ലകളില്‍ സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഐ.എസ്.ഇ സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ എന്നിവയ്ക്ക് അവധിയാണ്. എന്നാല്‍, ജില്ലകളിലെ കോളജുകള്‍ക്ക് അവധി ബാധകമല്ല. തൃശൂര്‍ ജില്ലയില്‍ പ്രൊഫഷണല്‍ കോളജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ഉച്ചമുതല്‍ അവധിയാണ്. സി.ബി.എസ്.ഇ, കേന്ദ്രീയ വിദ്യാലയങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ വിഭാഗം സ്‌കൂളുകള്‍ക്കും ഉച്ചക്ക് ശേഷം അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇതുമൂലം നഷ്ടപ്പെടുന്ന അധ്യയന മണിക്കൂറുകള്‍ തുടര്‍ന്നുള്ള അവധി ദിവസങ്ങളിലായി ക്രമീകരിക്കുന്നതാണ്.
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നു അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ക്കും, സി.ബി.എസ്.ഇ,ഐ.സി.എസ്.ഇ, സ്‌കൂളുകള്‍ക്കും മദ്രസകള്‍ക്കും അവധി ബാധകമായിരിക്കും. അങ്കണവാടികള്‍ തുറക്കുമെങ്കിലും വിദ്യാര്‍ഥികള്‍ക്ക് അവധിയായിരിക്കും. അതേസമയം, മുന്‍കൂട്ടി നിശ്ചയിച്ച സര്‍വകലാശാല/ബോര്‍ഡ് പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്നും കലക്ടര്‍ അറിയിച്ചു.