കാസര്‍കോട്: എ.ടി.എം കാര്‍ഡുകളും ബാങ്ക് പാസ് ബുക്കുകളുമായി യുവാവ് അറസ്റ്റില്‍.
പാലക്കാട് ചെര്‍പ്പുളശേരിയിലെ ഷറഫുദ്ധീന്‍ (29) ആണ് കാസര്‍കോട് പൊലിസിന്റെ പിടിയിലായത്.
ഇയാളില്‍ നിന്ന് വിവിധ ആളുകളുടെ പേരിലുള്ള 13 എ.ടി.എം കാര്‍ഡുകളും 13 ബാങ്ക് പാസ് ബുക്കുകളും എ.ടി.എം കാര്‍ഡുകളുടെ പാസ് വേര്‍ഡുകള്‍ എഴുതിയ പ്രിന്റ് ഔട്ടും 2 സിം കാര്‍ഡുകളും ഫോണുകളം പിടിച്ചെടുത്തിട്ടുണ്ട്.മഞ്ചേശ്വരം ഉദ്യാവാര സ്വദേശി അബ്ദുല്‍ റാസിഖിന്റെ പരാതിയെ തുടര്‍ന്നാണ് പൊലിസ് അന്വേഷണം നടത്തി ഇന്നലെ രാത്രി 8 ഓടെ പ്രതിയെ പിടികൂടിയത്.
സംഭവം സംബന്ധിച്ച് പൊലിസ് പറയുന്നത് ഇങ്ങിനെ
അബ്ദുല്‍ റസാഖിനെ ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട ഷറഫുദ്ധീന്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് വഴി പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച് ആലുവയിലെത്തിക്കുകയും തുടര്‍ന്ന് അവിടെ വച്ച് അബ്ദുല്‍ റസാഖിന്റെ ഫോട്ടോ എടുത്ത ശേഷം അധാര്‍ കാര്‍ഡിന്റെ കോപ്പി വാങ്ങി ഒരു മൊബൈല്‍ സിം റസാഖിന്റെ പേരില്‍ വാങ്ങി.തുടര്‍ന്ന് റസാഖിനേയും കാസര്‍ക്കോട്ടെത്തിയ ശേഷം ഇയാളുടെ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെ വാങ്ങിച്ച് മംഗളൂരു വിലെ ഒരു ബാങ്കില്‍ അക്കൗണ്ട് എടുത്തു.ശേഷം റസാഖിന് 3000 രൂപ നല്‍കി. തുടര്‍ന്ന് ഇതേ രീതിയില്‍ മറ്റൊരാളെ ചേര്‍ത്ത് പാസ്‌പോര്‍ട്ടും അനുബന്ധമായി അധാര്‍ കാര്‍ഡും വാങ്ങി ഷറഫുദ്ധീ നെ
ഏല്‍പ്പിച്ചാല്‍ 3000 രൂപ വീതം ഒരോ ഇരക്കും റസാഖിന് നല്‍കുമെന്നാണ് വാഗ്ദാനം.ഇതിന് പുറമേ ഇതര സംസ്ഥാന തൊഴിലാളികളുടെ മൊബൈല്‍ നമ്പറുകള്‍ ശേഖരിച്ച് പ്രസ്തുത നമ്പറുകളിലേക്ക് ലോട്ടറിയടിച്ചതായി മെസേജ് അയച്ച് പണം ലഭിക്കണമെങ്കില്‍ ഇത്ര തുക ഇന്ന അക്കൗണ്ടിലേക്ക് അയക്കണമെന്ന നിര്‍ദേശം നല്‍കുകയും ഷറഫുദ്ധീന്റെ കൈയിലുള്ള മറ്റൊരാളുടെ അക്കൗണ്ട് നമ്പറുകളിലേക്ക് പണം അയപിച്ച് തട്ടിയെടുത്തതായും പൊലിസ് പറയുന്നു
മറ്റൊരാളുടെ പേരിലുള്ള അക്കൗണ്ടിന്റെ പാസ് ബുക്കും എ.ടി.എം കാര്‍ഡുകളും അതിന്റെ പാസ് വേര്‍ഡും ഉള്‍പ്പെടെ ഷറഫുദ്ധിന്റെ കൈയ്യിലായതിനാല്‍ തട്ടിപ്പ് കാരനെ എളുപ്പത്തില്‍ പിടിക്കാന്‍ കഴിയില്ലെന്ന തന്ത്രമാണ് ഷറഫുദ്ധീന്‍ ഉപയോഗിച്ചത്. ഇയാളുടെ സംഘത്തിലുള്ള ആളുകളെ കണ്ടെത്താനുള്ള
അന്വേഷണത്തിലാണ് പൊലിസ്. ഇതേ രീതിയില്‍ 100 ഓളം ബാങ്ക് അക്കൗണ്ടുകള്‍ ഇതര സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ ഷറഫുദ്ധീന്‍ എടുത്തതായി പൊലിസ് പറയുന്നു.
കാസര്‍കോട് സി.ഐ. അബദുല്‍ റഹിം, എസ്.ഐ നളിനാക്ഷന്‍, എ.എസ്.ഐ പ്രദീപ് കുമാര്‍, സിവില്‍ പൊലിസുകാരായ മനു, ശ്രീനാഥ് എന്നിവരടങ്ങിയ സംഘമാണ് ഷറഫുദ്ധിനെ തന്ത്രപൂര്‍വ്വം വലയിലാക്കിയത്.തട്ടിപ്പ് സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലിസ്