മലപ്പുറം: എടവണ്ണ പത്തപ്പിരിയം പട്ടറാക്കിയില് റബര്‍ഷീറ്റ് നിര്‍മാണകേന്ദ്രത്തിലെ ബയോഗ്യാസ് ടാങ്കിലിറങ്ങിയ മൂന്നു പേര് വിഷവാതകം ശ്വസിച്ചു മരിച്ചു. പ്ലാന്റ് വൃത്തിയാക്കാനെത്തിയ ചുങ്കത്തറ പുലിമണ്ണ സ്വദേശി മാമ്മൂട്ടില്‍ ജോമോന് (36), സഹായി ഉപ്പട ആനക്കല്ല് കാരിശേരിയില് വിനോദ് (36), ഷീറ്റ് നിര്‍മാണ കേന്ദ്രത്തിലെ തൊഴിലാളി ബിഹാര്‍ ജഗദീഷ്പുര്‍ വെസ്റ്റ് ചന്പാരന് സ്വദേശി അജയ് കുമാര്‍ (22) എന്നിവരാണു മരിച്ചത്. ജോമോനും അജയ് കുമാറും സംഭവസ്ഥലത്തും വിനോദ് മെഡിക്കല്‍ കോളജിലുമാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെയാണ് കര്‍ഷകരില്‍നിന്നു റബര്‍പാല്‍ വാങ്ങി ഷീറ്റാക്കുന്ന കേന്ദ്രത്തില്‍ ദുരന്തമുണ്ടായത്.
ഗ്യാസ് പൈപ്പില്‍ ചാണക സ്ലറിയടിഞ്ഞു രണ്ടുദിവസമായി പ്ലാന്റില്‍നിന്നു ഗ്യാസ് ലഭിക്കുന്നില്ലായിരുന്നു. തുടര്‍ന്നാണ് പ്ലാന്റ് സ്ഥാപിച്ച ജോമോനെ ബന്ധപ്പെട്ടത്. പത്തടിയിലധികം താഴ്ചയും അത്രതന്നെ വീതിയുമുള്ള ടാങ്കിലെ സ്ലറി പന്പുപയോഗിച്ച് രണ്ടു മണിക്കൂറോളം സമയമെടുത്തു വറ്റിച്ചശേഷം മുകളിലെ മൂടിമാറ്റി കോണിയിലൂടെ വിനോദ് താഴേക്കിറങ്ങി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ഇയാളെ രക്ഷിക്കാന്‍ ജോമോനുമിറങ്ങി. ഇരുവരും ടാങ്കിലകപ്പെട്ടതോടെ രക്ഷിക്കാനെത്തിയതായിരുന്നു അജയ്കുമാര്‍. മൂന്നുപേരും മുട്ടോളം വെള്ളമുള്ള ടാങ്കിലേക്കു വീണതോടെ സമീപത്തുണ്ടായിരുന്നവര്‍ ടാങ്കിന്റെ ഭിത്തി പൊളിച്ചു. തുടര്‍ന്നു തിരുവാലി ഫയര്‍ഫോഴ്സെത്തി മൂവരെയും പുറത്തെടുക്കുകയായിരുന്നു.
സുരക്ഷാ ക്രമീകരണങ്ങളില്ലാതെ പ്ലാന്റിലേക്ക് ഇറങ്ങിയതാണ് ദുരന്തത്തിനു വഴിവച്ചതെന്നു ഫയര്‍ഫോഴ്സ് അധികൃതര്‍ പറഞ്ഞു. രണ്ടു മാസം മുന്‍പാണ് പ്ലാന്റ് സ്ഥാപിച്ചത്. റബര്‍ ഷീറ്റ് ഉണക്കുന്നതിനുള്ള വിറക് കത്തിക്കാനാണു ഗ്യാസ് ഉപയോഗിക്കുന്നത്.
എടവണ്ണ എസ്ഐ വിജയകുമാറിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. അമ്മിണിയാണ് ജോമോന്റെ മാതാവ്. ഭാര്യ: ജിജി(മോണിയ, വെറ്റിലപ്പാറ). മക്കള്‍: ഡിയോണ്‍, ലിയോണ്‍. വിനോദിന്റെ ഭാര്യ പരേതയായ പ്രജുല. മക്കള്‍: ശ്രീനന്ദന, സച്ചിന്, സംജിത്.