ഭുവനേശ്വര്‍: ഒഡീഷയിലെ സുന്ദര്‍പുരയില്‍ ദീപാവലിക്ക് പടക്കം പൊട്ടിച്ചതിനെ ചൊല്ലിയുള്ള വഴക്കിനിടെ യുവാവിനെ വെട്ടിക്കൊന്നു. അമരേഷ് നായക് എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
അമരേഷ് സുഹൃത്തുക്കള്‍ക്കൊപ്പം പടക്കം പൊട്ടിക്കുന്നതിനിടെ സ്ഥലത്തെത്തിയ പതിനഞ്ചംഗ സംഘം ഇവരെ തടഞ്ഞു. ഇതേ ചൊല്ലിയുള്ള വഴക്കിനിടെയാണ് അമരീഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. മൂര്‍ച്ചയേറിയ ആയുധമാണ് ആക്രമിക്കാന്‍ ഉപയോഗിച്ചത്. പരിക്കേറ്റ അമരീഷിനെ ഭുവനേശ്വറിലെ ക്യാപിറ്റല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.