മലപ്പുറം: ക്ഷേത്ര പരിസരത്ത് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. മലപ്പുറം ജില്ലയിലെ കൊളത്തൂരാണ് സംഭവം. കൊളത്തൂര്‍ അമ്ബലപ്പടി കടന്നമ്ബറ്റ രാമദാസാണ് (62) മരിച്ചത്. പരിക്കേറ്റ് ചികിത്സയിലായിരുന്ന രാമദാസ് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
ഒക്ടോബര്‍ ഒന്നിനാണ് ക്ഷേത്ര പരിസരത്ത് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ വെടിമരുന്ന് പൊട്ടിത്തെറിച്ച് ക്ഷേത്രം ഭാരവാഹിയായ രാമദാസിന് പരിക്കേറ്റത്. കൊളത്തൂര്‍ അമ്ബലപ്പടിയിലെ നരസിംഹമൂര്‍ത്തി ക്ഷേത്ര ഓഫീസ് റൂമിലെ പഴയസാധനങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെയായിരുന്നു അപകടം.