കേരളവും ഉത്തരേന്ത്യയായി മാറുന്നോ? ബൈക്ക് മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു,

ബൈക്ക് മോഷ്ടിച്ചെന്ന് ആരോപിച്ച്‌ പിടികൂടിയ യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു.ബോഡിമെട്ട് സ്വദേശി ബാബു (പൂപ്പാറ ബാബു45)വാണു മരിച്ചത്. ഇടുക്കി  മുന്തലില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം.
ബാബു മോഷണക്കേസുകളില്‍ പ്രതിയായിരുന്നുവെന്ന് പോലിസ് പറയുന്നു. ഇടുക്കി, തേനി സ്‌റ്റേഷനുകളില്‍ ഓട്ടോറിക്ഷ മോഷ്ടിച്ചതിനും വീട് കുത്തിത്തുറന്ന് മോഷണം നടത്തിയതിനും ബാബുവിന്റെ പേരില്‍ കേസുണ്ടെന്നു പോലിസ് പറഞ്ഞു. ബാബു എത്തുമെന്ന രഹസ്യവിവരം ലഭിച്ച നാട്ടുകാര്‍ പുലര്‍ച്ചെ മൂന്നിന് പിടികൂടുകയായിരുന്നു.
ബൈക്ക് മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണു പിടികൂടിയതെന്നു പോലിസ് പറയുന്നു. കൂട്ടംചേര്‍ന്നെത്തിയ നാട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചു. ചലനമറ്റ ബാബുവിനെ സംഭവസ്ഥലത്ത് ഉപേക്ഷിച്ച്‌ നാട്ടുകാര്‍ രക്ഷപ്പെട്ടു. റോഡില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ഇയാളെ അതുവഴി വന്ന ഓട്ടോ ഡ്രൈവറാണ് ബോഡിമെട്ടിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചത്.ബോഡിനായ്ക്കന്നൂര്‍ ഡിവൈഎസ്പി ഈശ്വരന്റെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചു
Previous Post Next Post
Kasaragod Today
Kasaragod Today