അഹമ്മദാബാദ്: ആത്മഹത്യ ചെയ്യാനായികെട്ടിടത്തിന്റെ 13-ാം നിലയില്‍ നിന്ന് ചാടിയ യുവതി വീണത് പ്രഭാതസവാരിക്കിറങ്ങിയ വയോധികന്റെ മേല്‍. രണ്ടുപേരും തല്‍സമയം തന്നെ മരിച്ചു.
മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്ന യുവതിയാണ് ആത്മഹത്യ ചെയ്യാനായി കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടിയത്. ഇതേസമയം പ്രഭാതസവാരി കഴിഞ്ഞ് നടന്നു വരികയായിരുന്ന വൃദ്ധന്റെ മുകളിലേക്ക് ഇവര്‍ വീഴുകയായിരുന്നു.
അഹമ്മദാബാദ് സൂറത്തില്‍ മാനസികാരോഗ്യകേന്ദ്രത്തിലെ മമതാ രതിയാണ് 69 കാരനായ ബാലുഭായ് ഗമിത് എന്നയാളുടെ മുകളിലേക്കാണ് വീണത്. വീഴ്ചയില്‍ ബാലുവിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് തല്‍ക്ഷണം മരിക്കുകയായിരുന്നു.