കോഴിക്കോട് : കൂടത്തായിയിലെ കൂട്ടക്കൊലപാതകത്തിലെല്ലാം ജോളിയുടെ സാന്നിധ്യമുണ്ടായിരുന്നതാണ് കൂടുതല്‍ തെളിവുകള്‍ പുറത്തുക്കൊണ്ടു വരാന്‍ സഹായിച്ചത്. കൊല്ലപ്പെട്ട റോയിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ജോളി ആരെയും കാണിച്ചിരുന്നില്ല.
മാധ്യമങ്ങളില്‍ വാര്‍ത്ത വന്നപ്പോള്‍ ജോളി ആത്മഹത്യക്ക് ശ്രമിക്കുകയും അടുത്ത ബന്ധുക്കളോട് കുറ്റമേറ്റ് പറയുകയും ചെയ്യുകയായിരുന്നു.കൂട്ടാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമാമായിരുന്നു ജോളിയുടെ ഭാഗത്ത് നിന്ന് തുടക്കം മുതലേ ഉണ്ടായിരുന്നത് , ജൊളി മരണപ്പെടുമോ എന്ന സംശയത്താലാണ് കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോര്‍ട്ട് .
കൂടത്തായിയിലെ വീട്ടില്‍ നിന്നാണ് ജോളിയെ കസ്റ്റഡിയിലെടുത്തത്. തെളിവെടുപ്പിന് കൊണ്ടു പോയ ഓരോ ഇടത്തും ജോളി വിങ്ങിപ്പൊട്ടുന്നത് കാണാമായിരുന്നു. ഇന്നലെ വീട്ടിലെത്തിയ ബന്ധുവിനോട് തനിയ്ക്ക് തെറ്റ് പറ്റിയെന്ന് കരഞ്ഞുകൊണ്ട് ജോളി സമ്മതിച്ചെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
ഇതോടെ, വീട്ടിലെത്തി വിശദമായ മൊഴിയെടുത്ത്, പിന്നീട് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെയെത്തി ചോദ്യം ചെയ്ത ശേഷമാണ് രാവിലെ കസ്റ്റഡിയിലെടുക്കുകയും, പിന്നീട് തെളിവെടുപ്പിന് കൊണ്ടുപോവുകയും ചെയ്തത്.