ചെർക്കള:ബേവിഞ്ച തെക്കിലിലെ ഒരു വീട്ടിൽ ശനിയാഴ്ച രാത്രി നടന്ന കുടുംബസംഗമത്തിൽ പങ്കെടുത്തവരെ ഭക്ഷ്യവിഷബാധയേറ്റതിനെത്തുടർന്ന് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
കുട്ടികളും സ്ത്രീകളുമടങ്ങുന്ന 15 പേരെയാണ് ചെങ്കള സഹകരണ ആസ്പത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച വൈകീട്ട് നാലോടെ ശക്തമായ ഛർദ്ദിയും പനിയും അനുഭവപ്പെട്ടതിനെത്തുടർന്നാണ് ഇവരെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചത്.