മൻസൂർ വധക്കേസ് രണ്ടും മൂന്നും പ്രതികൾ കുറ്റക്കാർ,പ്രതികൾക്കെതിരെ ഉണ്ടായിരുന്നത് ശക്തമായ തെളിവുകൾ


കാസര്‍കോട്‌: പഴയ സ്വര്‍ണ്ണാഭരണ ബിസിനസ്‌ നടത്തിയിരുന്ന ആളെ വാനില്‍ കയറ്റിക്കൊണ്ടുപോയി കൊന്നു കിണറ്റില്‍ തള്ളിയെന്ന കേസില്‍ രണ്ടും മൂന്നും പ്രതികള്‍ കുറ്റക്കാരാണെന്ന്‌ അഡീഷണല്‍ ജില്ലാ സെഷന്‍സ്‌ കോടതി (മൂന്ന്‌)ജഡ്‌ജ്‌ ടി കെ നിര്‍മ്മല കണ്ടെത്തി. ബണ്ട്വാള, കറുവപ്പാടി, മിത്തടുക്ക, പദ്യാന ഹൗസിലെ അബ്‌ദുള്‍ സലാം (50), കര്‍ണ്ണാടക ഹാസനിലെ രംഗപ്പ (45) എന്നിവരെയാണ്‌ കോടതി കുറ്റക്കാരാണെന്ന്‌ കണ്ടെത്തിയത്‌. കേസിലെ ഒന്നാം പ്രതി തമിഴ്‌നാട്‌ അത്താണി താലൂക്കിലെ അഗ്രഹാര കുടിയിരിപ്പു കോളനിയിലെ മാരിമുത്തു എന്ന ശ്രീധര എന്ന മുഹമ്മദ്‌ അഷ്‌റഫ്‌ (30) ഒളിവിലാണ്‌. 2017 ജനുവരി 25നാണ്‌ കേസിനാസ്‌പദമായ സംഭവം. വിദ്യാനഗര്‍, ഹിദായത്ത്‌ നഗറില്‍ താമസക്കാരനും പഴയ സ്വര്‍ണ്ണാഭരണ ബിസിനസ്സുകാരനുമായ മന്‍സൂര്‍ അലി(50)യാണ്‌ കൊല്ലപ്പെട്ടത്‌. പഴയ സ്വര്‍ണ്ണം വില്‍ക്കാനുണ്ടെന്ന്‌ പറഞ്ഞ്‌ മന്‍സൂറലിയെ വിളിച്ചു വരുത്തിയ പ്രതികള്‍ വാനില്‍ കയറ്റികൊണ്ടുപോയി മര്‍ദ്ദിച്ച്‌ കിണറ്റില്‍ തള്ളിയെന്നാണ്‌ കേസ്‌. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി കെ ശ്രീധരന്‍ ഹാജരായി.
Previous Post Next Post
Kasaragod Today
Kasaragod Today