മഞ്ചേശ്വരം: 18 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി മഞ്ചേശ്വരം സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. മഞ്ചേശ്വരം വോര്‍ക്കാടിയിലെ മുഹമ്മദി(35)നെയാണ് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ എത്തിയ മുഹമ്മദിനെ കസ്റ്റംസ് പരിശോധിച്ചപ്പോള്‍ 483 ഗ്രാം സ്വര്‍ണ്ണം കണ്ടെടുക്കുകയായിരുന്നു. ഇതിന് 18 ലക്ഷത്തിലേറെ രൂപ വിലവരുമെന്ന് അധികൃതര്‍ പറഞ്ഞു. പേസ്റ്റ് രൂപത്തിലാക്കി പാക്ക് ചെയ്ത് സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം
18 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി മഞ്ചേശ്വരം സ്വദേശി മംഗളൂരുവില്‍ പിടിയില്‍
kasaragod today
0