ഗുഡ്‌സ് ടെമ്പോയും ടാറ്റാ സുമോയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു,


മംഗളൂരു: കര്‍ണ്ണാടകയിലെ മാണ്ഡ്യയില്‍ ഗുഡ്‌സ് ടെമ്പോയും ടാറ്റ സുമോയും കൂട്ടിയിടിച്ച് എട്ട് പേര്‍ക്ക് ദാരുണമരണം. വെള്ളിയാഴ്ച മാണ്ഡ്യയിലെ നാഗമംഗലയിലാണ് അപകടം നടന്നത്. നാഗമംഗലയില്‍ നിന്ന് ബെള്ളൂരിലേക്ക് പോകുകയായിരുന്ന ടാറ്റാ സുമോയും ബെള്ളൂര്‍ ഭാഗത്തുനിന്നും നാഗമംഗലയിലേക്ക് പോകുകയായിരുന്ന ഗുഡ്‌സ് ടെമ്പോയും കൂട്ടിയിടിക്കുകയായിരുന്നു. സുമോയിലുണ്ടായിരുന്ന എട്ട് പേരാണ് മരണത്തിന് കീഴടങ്ങിയത്. നാഗമംഗല സ്വദേശികളായ ഇസ്മായിലിന്റെ മകന്‍ ബാര്‍ക്ക് ഷരീഫ് (50), സുല്‍ത്താന്‍ ഷരീഫിന്റെ മകന്‍ ത്വാഹിര്‍ (30), മക്ബൂല്‍ പാഷയുടെ മകന്‍ നൗഷാദ് (45), ഖലീമിന്റെ ഭാര്യ ഹസീന്‍ താജ് (50), മുഹമ്മദിന്റെ മകന്‍ മെഹ്ബൂബ് ജാന്‍ (25), സാഹിദ (50), മുഹമ്മദിന്റെ മകന്‍ മഖ്‌സൂദ് (25), അക്ബര്‍ അലി (40) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റവരെ നാഗമംഗലയിലെ ആദിചുഞ്ചനഗിരി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ് ആസ്പത്രി അധികൃതര്‍ പറഞ്ഞു. അല്‍ ഫലാഹ് മൈനോറിറ്റി കോപ്പറേറ്റീവ് സൊസൈറ്റി അംഗങ്ങളായ ഇവര്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോകുമ്പോഴാണ് അപകടത്തില്‍ പെട്ടത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അല്‍പനേരം ഗതാഗതം തടസപ്പെട്ടിരുന്നു.
Previous Post Next Post
Kasaragod Today
Kasaragod Today

Artic