കാസർകോട് കവർച്ചകൾ പതിവാകുന്നു നായന്മാർ മൂലയിലും മൂന്ന് കടകളിൽ കവർച്ച,പണവും സാധനങ്ങളും കവർന്നു


കാസര്‍കോട്: കാസര്‍കോട് നഗരത്തിലും പരിസരങ്ങളിലും കടകള്‍ കേന്ദ്രീകരിച്ചുള്ള കവര്‍ച്ചകള്‍ പതിവാകുന്നു. കാസര്‍കോട് നഗരത്തിലെ രണ്ട് സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റ് മൂന്നുകടകളിലും കവര്‍ച്ച നടന്നതിന് പിറകെ സമീപപ്രദേശമായ നായന്മാര്‍മൂലയിലെ മൂന്ന് കടകളിലും കവര്‍ച്ച നടന്നു. നായന്മാര്‍മൂലയിലെ ദാമോദരന്റെ ഉടമസ്ഥതയിലുള്ള കുഷ്യന്‍ വര്‍ക്ക് സ്ഥാപനം, ശശീന്ദ്രന്റെ ചിക്കൂസ് സലൂണ്‍, മിര്‍ഷാദിന്റെ ബീഫ് സെന്റര്‍ തുടങ്ങിയ കടകളിലാണ് കവര്‍ച്ച നടന്നത്. മേല്‍ക്കൂരയിലെ ഓടിളക്കി അകത്തുകടന്നായിരുന്നു കവര്‍ച്ച. വെള്ളിയാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയത്. കടയുടമകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിദ്യാനഗര്‍ പൊലീസ് അന്വേഷണം തുടങ്ങി.
Previous Post Next Post
Kasaragod Today
Kasaragod Today