ബിജെപി യെഞെട്ടിച്ച് ശിവസേന എൻസിപി കൊണ്ഗ്രെസ്സ് സഖ്യം, ഒന്നിച്ച് അണി നിരത്തിയത് 162 എം എൽ എ മാരെ


മുംബൈ: മഹാരാഷ്ട്രയില്‍ പഞ്ച നക്ഷത്ര ഹോട്ടലില്‍ എന്‍സിപി-കോണ്‍ഗ്രസ്-ശിവസേന ശക്തിപ്രകടനം. തങ്ങള്‍ക്കൊപ്പമുളള 162 എംഎല്‍എമാരെ ഒരുമിച്ച്‌ അണിനിരത്തിയാണ് ത്രികക്ഷി സഖ്യം ബിജെപിയെ ഞെട്ടിച്ചത്. ഇന്നു മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാര്‍ രൂപീകരണത്തിനെതിരേ സഖ്യം നല്‍കിയ ഹര്‍ജിയില്‍ സുപ്രിംകോടതി വിധി പറയാനിരിക്കെയായിരുന്നു എംഎല്‍എമാരെ അണിനിരത്തിയുള്ള ശക്തിപ്രകടനം.തുടര്‍ന്ന് എംഎല്‍എമാര്‍ സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച നേതൃത്വം ചൊല്ലി കൊടുത്ത പ്രതിജ്ഞ ഏറ്റുചൊല്ലി.

താന്‍ ഒരു വാഗ്ദാനത്തിലും വീഴില്ല, ഒരു വഴിക്കും ബിജെപിയെ സഹായിക്കില്ല, ഒരു വിധ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടില്ല- വലതു കരം നീട്ടിപിടിച്ച്‌ എംഎല്‍എമാര്‍ പ്രതിജ്ഞ ചെയ്തു.

മുംബൈയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലാണ് സഖ്യത്തിന്റെ ശക്തിപ്രകടനത്തിന് വേദിയായത്. എന്‍സിപി നേതാവ് ശരദ് പവാര്‍, ശിവസേന നേതാവ് ഉദ്ധവ് താക്കറെ, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ തുടങ്ങി പ്രമുഖ നേതാക്കള്‍ എംഎല്‍എമാര്‍ക്ക് ഒപ്പമുണ്ടായിരുന്നു.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ എല്ലാനിലയിലും കഴിയുമെന്ന് അവകാശവാദം ഉന്നയിച്ച്‌ മണിക്കൂറുകള്‍ക്കകമാണ് ത്രികക്ഷി സഖ്യം ശക്തിപ്രകടനം നടത്തിയത്. 'ഞങ്ങള്‍ 162 പേരുണ്ട്, വന്ന് ഞങ്ങളുടെ ശക്തി കാണു' ശിവസേന നേതാവ് സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തു. മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയെ വെല്ലുവിളിച്ചു കൊണ്ടായിരുന്നു ട്വീറ്റ്.

വിശ്വാസ വോട്ടെടുപ്പ് നടക്കുമ്ബോള്‍ 162 എംഎല്‍എമാര്‍ ബിജെപി സര്‍ക്കാരിനെതിരെ വിധിയെഴുതുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് എന്‍സിപി നേതാവ് ജയന്ത് പാട്ടീല്‍ പറഞ്ഞു. തുടര്‍ന്ന് ത്രികക്ഷി സഖ്യത്തിന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ അനുഗ്രഹമുണ്ടെന്ന് അണികളെ തെറ്റിദ്ധരിപ്പിക്കാനാണ് അജിത് പവാര്‍ ശ്രമിച്ചത്. ബിജെപിയിലേക്ക് പോയാല്‍ എന്‍സിപിയിലെ എംഎല്‍എമാര്‍ ഓരോരുത്തരായി പിന്നാലെ വരുമെന്ന് അജിത് പവാര്‍ കരുതി. അതുണ്ടായില്ല. ഇത് മഹാരാഷ്ട്രയാണ്. ഗോവയല്ല. തീ കൊണ്ട് കളിക്കുന്നവരെ എങ്ങനെ പാഠം പഠിപ്പിക്കണമെന്ന് തങ്ങള്‍ക്കറിയാം. ശിവസേന തങ്ങള്‍ക്കൊപ്പമുള്ളപ്പോള്‍ പ്രത്യേകിച്ച്‌. ഇവിടെ ഇത്തരം കളികള്‍ നടപ്പില്ല. അതുകൊണ്ട് അധികാരവും നിങ്ങള്‍ക്ക് കിട്ടാന്‍ പോകുന്നില്ലെന്ന് ശരത് പവാര്‍ വ്യക്തമാക്കി. ഭൂരിപക്ഷം തെളിയിക്കാന്‍ മറ്റു പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് ശരദ് പവാര്‍ പറഞ്ഞു. പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത വ്യക്തിക്ക് ഒരു വിധത്തിലുമുളള ഉത്തരവുകളും പുറപ്പെടുവിക്കാനാവില്ലെന്നും അജിത് പവാറിനെ ഉദ്ദേശിച്ച്‌ ശരദ് പവാര്‍ പറഞ്ഞു. വിശ്വാസ വോട്ടെടുപ്പ് നടക്കുന്ന ദിവസം എല്ലാ എംഎല്‍എമാരെയും സഭയില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
Previous Post Next Post
Kasaragod Today
Kasaragod Today