കുമ്പള :ആരിക്കാടി കടവത്ത് ഷിറിയ പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച രാവിലെ മത്സ്യബന്ധനത്തിന് പുറപ്പെട്ട ആരിക്കാടി കടവത്തെ മത്സ്യത്തൊഴിലാളികളാണ് പുഴയിൽ ഒഴുകുന്ന നിലയിൽ മൃതദേഹം കണ്ടത്. കുമ്പള പോലീസിൽ അറിയിച്ച് മൃതദേഹം കരക്കെടുത്തു. നാല്പത് വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അഞ്ച് ഷർട്ടും നാല് പാന്റും ധരിച്ചിരുന്ന മൃതദേഹം മാനസിക വിഭ്രാന്തിയുള്ളയാളുടേതാവാനാണ് സാധ്യതയെന്ന് കുമ്പള പോലീസ് പറഞ്ഞു
ആരിക്കാടി പുഴക്കടവത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി
News Desk
0