ആദൂര്‍: പോക്‌സോ കേസില്‍ പ്രതിയായി ഒളിവിലായിരുന്ന മദ്രസ അധ്യാപകനെ പൊലീസ് അറസ്റ്റു ചെയ്‌തു. കോണാജെ സ്വദേശിയും നേരത്തെ കൊറ്റുമ്പയിലെ ഒരു മദ്രസയില്‍ അധ്യാപകനുമായിരുന്ന മുഹമ്മദ് അഷ്‌റഫ് (27) ആണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് ഇയാള്‍ക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്തത്. 12 വയസുകാരിയായ വിദ്യാര്‍ത്ഥിനിയുടെ പരാതി പ്രകാരമാണ് കേസെടുത്തിരുന്നത്. അതിനു ശേഷം അധ്യാപകന്‍ സ്ഥലം വിട്ടു.
എന്നാല്‍ ഇയാള്‍ വിട്‌ലയില്‍ ഉള്ളതായി വിവരം ലഭിച്ച ആദൂര്‍ എസ് ഐ നിധിന്‍ ജോയ്, പൊലീസുകാരായ ഇസ്‌മായില്‍, ഗോകുല്‍ എന്നിവരെത്തി പിടികൂടുകയായിരുന്നു. ഇന്നു കോടതിയില്‍ ഹാജരാക്കും.