അയോധ്യ കേസില്‍ 'ബാബറി-രാമ ജന്‍മ ഭൂമി' തര്‍ക്കത്തിലെ സുപ്രീം കോടതി വിധിയില്‍ പ്രതികരണവുമായി കെ.മുരളീധരന്‍ എം.പി. സുപ്രീം കോടതി വിധി തങ്ങള്‍ക്ക് നീതി കിട്ടിയില്ലെന്ന തോന്നല്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഉണ്ടാകുന്ന തരത്തിലാണെന്ന് കെ.മുരളീധരന്‍ ചൂണ്ടിക്കാട്ടി.
'തര്‍ക്കഭൂമിയുമായി ബന്ധപ്പെട്ട കേസാണ് കോടതിക്കു മുന്നിലെത്തിയത്. അതില്‍ പരിഹാരം കാണുന്നതിനു പകരം പള്ളി നിര്‍മിക്കാന്‍ വേറെ സ്ഥലം നല്‍കി വിധി പ്രസ്താവിച്ചു', കെ.മുരളീധരന്‍ പറഞ്ഞു.
ഒറ്റനോട്ടത്തില്‍ വിധി ഏകപക്ഷീയമാണെന്നാണ് ന്യൂനപക്ഷങ്ങള്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. രാമക്ഷേത്രം നിര്‍മിക്കുന്നതിന് കോണ്‍ഗ്രസ് ഒരിക്കലും തടസ്സമല്ല. എന്നാല്‍ ക്ഷേത്രം തര്‍ക്ക ഭൂമിയില്‍ വേണമെന്നാണ് കോടതി വിധിയിലുള്ളത്.