ദാമന്‍: കേന്ദ്രഭരണ പ്രദേശമായ ദാമന്‍-ദിയുവിലെ ബിജെപി അധ്യക്ഷന്‍ ഗോപാല്‍ ടന്‍ഡേല്‍ രാജിവച്ചു. ഒരു യുവതിക്കൊപ്പമുള്ള അശ്ലീല വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണു രാജി.
രണ്ടു ദിവസം മുന്‍പാണു ടന്‍ഡേലിന്റെ നഗ്ന വീഡിയോ ഗുജറാത്തിലും ദാമനിലും വ്യാപകമായി പ്രചരിച്ചുതുടങ്ങിയത്. 36 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയാണു പുറത്തുവന്നത്.വീഡിയോ വ്യാജമാണെന്നും കേസെടുത്ത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ടന്‍ഡേല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ദാമന്‍-ദിയു ബി.ജെ.പി അധ്യക്ഷ സ്ഥാനത്തേക്ക് അടുത്ത ആഴ്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വിഡിയോ പ്രചരിച്ചത്. താന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടാതിരിക്കാനായി പാര്‍ട്ടിയിലുള്ളവര്‍തന്നെയാണ് തന്റെ മുഖം മോര്‍ഫ് ചെയ്തു ചേര്‍ത്ത വ്യാജ വിഡിയോ പ്രചരിപ്പിച്ചതെന്ന് ഗോപാല്‍ ആരോപിച്ചു.